തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിൽ യോഗം ചേരാനിരിക്കെ നീക്കങ്ങൾ ബിജെപിക്ക് നിർണ്ണായകമാകുന്നു. കാപ്പാ കേസിൽപെട്ട് ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ അയോഗ്യനാക്കപ്പെടുന്നത് ഒഴിവാക്കാൻ ബിജെപി അടിയന്തര നിയമനടപടികൾ സ്വീകരിച്ചു. അഭിഭാഷകർ മുഖേന മേയർക്ക് സുഗതന്റെ അവധി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് കൗണ്‍സില്‍ യോഗത്തിലും സുഗതന് പങ്കെടുത്തിരുന്നില്ല. മൂന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ സുഗതന് അയോഗ്യനാകും. ഈ നീക്കത്തെ നിയമപരമായി നേരിടാനാണ് ബിജെപി ശ്രമം.അതേസമയം, ഈ യോഗത്തിലും പങ്കെടുത്തില്ലെങ്കിൽ അയോഗ്യനാക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് കത്ത് നൽകാനൊരുങ്ങുകയാണ് പ്രതിപക്ഷം. ജൂൺ 29-നായിരുന്നു ഇതിനു മുൻപ് കൗൺസിൽ യോഗം ചേർന്നത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
You May Also Like
ശബരിമല സ്വർണക്കൊള്ള അന്വേഷണം: പി. എസ്. പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ
ശബരിമല സ്വർണക്കൊള്ള അന്വേഷണം: പി. എസ്. പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ


ഐഷി ഘോഷിന് ആശ്വാസം! അറസ്റ്റ് വാറണ്ട് പൂർണമായി റദ്ദാക്കി പട്യാല ഹൗസ് കോടതി; ഇന്നലെ സ്റ്റേ, ഇന്ന് റദ്ദാക്കൽ, പിഴയും ഒടുക്കണം







