ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മിസ്റ്ററി ഡ്രാമ ചിത്രം ‘സാക്ഷികൾ’ സിനിമയുടെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. എഴുത്തുകാരനും നോവലിസ്റ്റുമായ പി.എസ്. അർജുൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. രായര പിക്‌ചേഴ്‌സിന്റെ ബാനറിൽ പുനീത് നിർമിക്കുന്ന ചിത്രം 2027- ൽ തിയേറ്ററുകളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. തന്റെ ജീവിതയാത്രയിൽ കണ്ടുമുട്ടിയ യഥാർഥ കഥാപാത്രങ്ങളിൽനിന്നും യഥാർഥ സംഭവങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ‘സാക്ഷികൾ’ എന്ന ഈ മിസ്റ്ററി ഡ്രാമ ഒരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ
പാരിസിലെ സിനിമാതെക് ഫ്രാൻസെയ്‌സിൽ (Cinematheque Francaise) സംവിധായകൻ എസ്.എസ്. രാജമൗലിക്ക് ആദരം. ലോകപ്രശസ്തമായ ഈ ചലച്ചിത്ര സ്ഥാപനത്തിൽ രാജമൗലിക്ക് സ്ഥിരമായ സ്ഥാനം നൽകിക്കൊണ്ടാണ് ഈ ബഹുമതി നൽകിയത്. ഹെൻറി ലാംഗ്ലോയിസ് 1936-ൽ സ്ഥാപിച്ച ഈ സ്ഥാപനം ലോകമെമ്പാടുമുള്ള പ്രമുഖ ചലച്ചിത്ര പ്രവർത്തകരെ ആദരിക്കുന്നതിന് പേരുകേട്ടതാണ്. ചടങ്ങിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷം 93 വയസ്സുകാരനായ ഓസ്കാർ ജേതാവ് കോസ്റ്റ ഗാവ്‌റിസിന്റെ സാന്നിധ്യമായിരുന്നു. രാജമൗലിയുടെ സിനിമകൾ കാണുന്നതിനായി അദ്ദേഹം എട്ട് മണിക്കൂറോളം അവിടെ ചെലവഴിച്ചു. ‘Z’, ‘Missing’ തുടങ്ങിയ ക്ലാസിക്
മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ജിതിൻ കെ. ജോസ്- ജയസൂര്യ ചിത്രം ‘മായൻ- ചാപ്റ്റർ വണ്ണി’ന്റെ ഷൂട്ടിങ് ഓഗസ്റ്റ് 12-ന് ആരംഭിക്കും. സൂപ്പർഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ മാസമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമിച്ച മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാള സാഹിത്യത്തിലുൾപ്പെടെ പരാമർശിക്കപ്പെട്ടിട്ടുള്ള
സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി എഴുതി സംവിധാനം ചെയ്ത ‘ഭരതനാട്യ’ത്തിന് മൂന്നാംഭാഗം വരുന്നു. രണ്ടാംഭാഗം ‘ഭരതനാട്യം 2: മോഹിനിയാട്ടം’ തിയേറ്ററിൽ വൻ വിജയമായതിന് പിന്നാലെയാണ് പ്രഖ്യാപനം. ‘മോഹിനിയാട്ട’ത്തിന് വൻ പ്രേക്ഷകസ്വീകരണമായിരുന്നു ലഭിച്ചത്. സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്‌സ്, തോമസ് തിരുവല്ല ഫിലിംസ് എന്നിവയുടെ ബാനറിൽ ലിനി മറിയം ഡേവിഡും അനുപമ ബി. നമ്പ്യാരും ചേർന്ന് നിർമിക്കുന്ന മൂന്നാംഭാഗത്തിന് ‘ഭരതനാട്യം 3: രാസലീല’ എന്നാണ് പേരിട്ടിരിക്കുന്നത്. ഷെഫീഖ് വി.ബി. എഡിറ്റിങ്ങും ഇലക്ട്രോണിക് കിളി സംഗീതവും നിർവഹിക്കുന്നു . ബബ്ലു
68-ാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. കുടുംബത്തോടൊപ്പം മധുരം പങ്കിട്ട് പിറന്നാൾ ആഘോഷിക്കുന്ന ചിത്രമാണ് സുരേഷ് ഗോപി പങ്കുവെച്ചത്. ഭാര്യ രാധിക, മക്കളായ ഗോകുൽ സുരേഷ്, മാധവ് സുരേഷ് എന്നിവരെയും ചിത്രത്തിൽ കാണാം. ചിത്രങ്ങൾക്കൊപ്പം ചെറുകുറിപ്പും അദ്ദേഹം പങ്കുവെച്ചു. നാലുതരം കെയ്ക്ക് നിരത്തിവെച്ച മേശപ്പുറത്ത്, അതിലൊന്ന് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന സുരേഷ് ഗോപിയാണ് ചിത്രത്തിലുള്ളത്. മക്കൾ രണ്ടുപേരും പിതാവിന് മധുരം നൽകുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. വെള്ളിയാഴ്ച ആയിരുന്നു സുരേഷ് ഗോപിയുടെ
കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’ (AMMA) മാസങ്ങളായി നേരിടുന്ന കടുത്ത പ്രതിസന്ധികള്‍ക്ക് അന്ത്യം കുറിക്കാന്‍ സംഘടനയ്ക്കുള്ളില്‍ കരുനീക്കങ്ങള്‍ സജീവം. ഭിന്നതകള്‍ അവസാനിപ്പിച്ച് സംഘടനയെ അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ മുതിര്‍ന്ന താരങ്ങളുടെ നേതൃത്വത്തില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. രാജിവെച്ചു പോയവരെ തിരിച്ചെത്തിക്കുകയും, പുതിയ ഭരണസമിതിയിലേക്ക് സമവായത്തിലൂടെ നേതൃത്വത്തെ കണ്ടെത്തുകയുമാണ് സംഘടനയുടെ അടിയന്തര ലക്ഷ്യം. സംഘടനയില്‍ നിന്ന് വിട്ടുനിന്ന ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ വൈകാതെ രാജി പിന്‍വലിച്ച് തിരിച്ചെത്തുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. രമേഷ്
കൊച്ചി: വീണ്ടും പോലീസിൽ പരാതിയുമായി നടിയും അമ്മ മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസ്സൻ. രാജിവെച്ച അമ്മ പ്രസിഡന്റ് ശ്വേതാ മേനോനും വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയും ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് നടി പരാതിയിൽ ആരോപിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവും അശ്ലീലം നിറഞ്ഞതുമായ വീഡിയോ പ്രചരിപ്പിച്ചുവെന്നും പാലാരിവട്ടം പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു . സ്ത്രീത്വത്തെ അപമാനിച്ചു, വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്നു. വ്യാജ കഥകൾ പ്രചരിപ്പിക്കാൻ ശ്വേതാ മേനോൻ തിരുവനന്തപുരത്തുള്ള ഒരു പി.ആർ. ഏജൻസിയുമായി കരാറിലെത്തി. അമ്മ ഭാരവാഹിത്വം രാജിവെച്ചു
ഇന്ത്യൻ സിനിമാലോകം ഏറെ ആവേശത്തോടെ കേൾക്കുന്ന ഒരു വാർത്തയാണ് ബാഹുബലിക്ക് മൂന്നാം ഭാഗം വരുന്നു എന്നത്. എസ്. എസ്. രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങി ഇന്ത്യൻ സിനിമയിൽ ചരിത്രം സൃഷ്ടിച്ച ബാഹുബലി സിനിമാ പരമ്പരയിലെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് കാലങ്ങളായി ആരാധകർ. ഇപ്പോഴിതാ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള പുതിയ ചില സൂചനകൾ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വീണ്ടും തുടക്കമായിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രഭാസിന്റെയും റാണ ദഗ്ഗുബതിയുടെയും വാക്കുകളാണ് ഈ പുതിയ അഭ്യൂഹങ്ങൾക്ക് പ്രധാന കാരണം.
‘അമ്മ’ സംഘടനയ്ക്കുള്ളിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, വിവിധ കാരണങ്ങളാൽ രാജിവെച്ചുപോയ അംഗങ്ങളെ സംഘടനയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമുള്ള സജീവമായ ശ്രമങ്ങൾ നടക്കുകയാണെന്ന് രമേഷ് പിഷാരടി അറിയിച്ചു. ഇതിന്റെ ഭാഗമായി ശ്വേത മേനോൻ, അൻസിബ ഹസ്സൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖ അംഗങ്ങളുമായി താൻ വ്യക്തിപരമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച്, മാറിനിൽക്കുന്ന എല്ലാവരെയും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. സംഘടന നേരിടുന്ന പ്രതിസന്ധികൾക്ക് ശാശ്വതമായ പരിഹാരം കാണാൻ എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള കൂട്ടായ ചർച്ചകൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിന്റെ പുതിയ ചിത്രം ‘അതിമനോഹരം’ ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഒഫീഷ്യൽ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഡിസംബർ 24-നാണ് സിനിമയുടെ ആഗോള റിലീസ് നിശ്ചയിച്ചിരിക്കുന്നത്. “അവൻ ‘കുടുംബം’ എന്ന് വിളിക്കുന്നവർക്കിടയിലാണ് അവന്റെ ലോകം ആരംഭിക്കുന്നതും അവസാനിക്കുന്നതും” എന്ന ഹൃദയസ്പർശിയായ കുറിപ്പോടെയാണ് മോഹൻലാൽ ചിത്രത്തിന്റെ റിലീസ് തീയതി ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിന്റെ 80 ശതമാനത്തോളം ചിത്രീകരണം ഇതിനോടകം പൂർത്തിയായതായി സംവിധായകൻ തരുൺ മൂർത്തി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.










