കൊച്ചി: വീണ്ടും പോലീസിൽ പരാതിയുമായി നടിയും അമ്മ മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസ്സൻ. രാജിവെച്ച അമ്മ പ്രസിഡന്റ് ശ്വേതാ മേനോനും വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയും ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് നടി പരാതിയിൽ ആരോപിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവും അശ്ലീലം നിറഞ്ഞതുമായ വീഡിയോ പ്രചരിപ്പിച്ചുവെന്നും പാലാരിവട്ടം പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു .
സ്ത്രീത്വത്തെ അപമാനിച്ചു, വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്നു. വ്യാജ കഥകൾ പ്രചരിപ്പിക്കാൻ ശ്വേതാ മേനോൻ തിരുവനന്തപുരത്തുള്ള ഒരു പി.ആർ. ഏജൻസിയുമായി കരാറിലെത്തി. അമ്മ ഭാരവാഹിത്വം രാജിവെച്ചു പോകേണ്ടി വന്നതിലെ വൈരാഗ്യം മൂലമാണ് ഇത്തരം നീക്കമെന്നും അൻസിബ വെളിപ്പെടുത്തി .
നേരത്തെ അൻസിബ ടിനി ടോമിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. തന്നെ ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നായിരുന്നു പരാതി. തന്നെ പോലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തി മൂന്നുമണിക്കൂറോളം പിടിച്ചിരുത്തി മാനസികമായി പീഡിപ്പിച്ചുവെന്ന് അൻസിബ ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് വനിതാ എസ്.ഐ.ക്കും എതിരെ പരാതി നൽകിയിരുന്നു. പരാതിയിൽ കഴമ്പില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ .
“ചിരി വരാത്ത മുഖം തന്നെ അപ്പോളജി” ; പേളി മാണിക്ക് വേണ്ടി വാളെടുത്ത് ആർജെ അഞ്ജലി, ട്രോളായി വീണ്ടും മറുപടി; അഞ്ജലിയ്ക്കും രക്ഷയില്ല!


ശ്രീനിവാസന്റെ ആ പഴയ കോമഡി ഓർമ്മയുണ്ടോ? ഒടുവിൽ അത് ലൈവായി ചെയ്ത് കാണിച്ച് ‘ധൂമകേതു’ ടീം!







