ശ്രീനിവാസന്റെ ആ പഴയ കോമഡി ഓർമ്മയുണ്ടോ? ഒടുവിൽ അത് ലൈവായി ചെയ്ത് കാണിച്ച് ‘ധൂമകേതു’ ടീം!

‘ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോ ക്യാമറയും കൂടെ ചാടട്ടെ! ‘ചിന്താവിഷ്ടയായ ശ്യാമള’യിലെ ആ ശ്രീനിവാസ ഫലിതം ഓർമ്മയില്ലേ. ചിരിച്ച് തള്ളാൻ വരട്ടെ, അക്കാര്യം അക്ഷരംപ്രതി നടപ്പിലാക്കിയിരിക്കുകയാണ് ‘ധൂമകേതു’ ടീം. ഈ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ധൂമകേതു’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നിലെ ട്രിക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വെള്ളത്തിനടിയിൽ വെച്ചുള്ള നിഖില വിമലിന്റെ അണ്ടർ വാട്ടർ ഷൂട്ട് ആണ് ഇൻസ്റ്റഗ്രാമിലൂടെ ഛായാഗ്രാഹകൻ ഷൈജു ഖാലിദ് പങ്കുവെച്ചിരിക്കുന്നത്.’അപ്പോൾ അത് AI അല്ലല്ലേ!’ എന്നെല്ലാമാണ് വീഡിയോയ്ക്ക് കമൻ്റുകൾ വരുന്നത്. മലയാളത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന അണ്ടർവാട്ടർ ദൃശ്യങ്ങളുമായാണ് ‘ധൂമകേതു’ എത്തുന്നത് എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ ആകുന്നത്.

പ്രേക്ഷകരേവരും ഏറ്റെടുത്ത ‘സൂക്ഷ്മദർശിനി’ എന്ന ചിത്രത്തിന് ശേഷം ഹാപ്പി അവേഴ്സ് എൻറർടെയ്ൻമെൻറ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘ധൂമകേതു’. സജിൻ ഗോപുവും നിഖില വിമലും ഒപ്പം ഷൈൻ ടോം ചാക്കോയും ഗണപതിയും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ സംവിധായകൻ സുധി മാഡിസൺ ആണ്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഫസ്റ്റ് ലുക്കും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുകയാണ്.

സജിൻ ഗോപു, നിഖില വിമൽ, ഷൈൻ ടോം ചാക്കോ, ഗണപതി, മഞ്ജു പിള്ള, നിയാസ് ബക്കർ, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.