കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ അപ്രതീക്ഷിത വഴിത്തിരിവ്. തട്ടിക്കൊണ്ടുപോയതായി കരുതിയ യുവാവിനെയാണ് പിന്നീട് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി പൊലീസ് പിടികൂടിയത്. കൊച്ചി ഫോറം മാളിന് സമീപത്തെ സർവീസ് റോഡിൽ ബുധനാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. രാത്രി 9.50ഓടെ സ്കൂട്ടറിൽ എത്തിയ മരട് കൊല്ലംപറമ്പിൽ വീട്ടിൽ റിജോയ് ബെക്സൺ ഫ്രാൻസിസ് (23) എന്ന യുവാവിനെ ഒരു സംഘം ആളുകൾ ബലം പ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയെന്നായിരുന്നു പരാതി. സംഭവസ്ഥലത്തുണ്ടായിരുന്ന ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ
കൊച്ചി: നടി അൻസിബ ഹസൻ നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. നടി ലക്ഷ്മിപ്രിയയ്ക്കും, ശ്വേതാ മേനോനുമെതിരായ പരാതിയിൽ കേസെടുക്കാനാവില്ലെന്ന എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, കേസിൽ എതിർകക്ഷികളായ പാലാരിവട്ടം എസ്.എച്ച്.ഒ, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ, സംസ്ഥാന സർക്കാർ എന്നിവർക്ക് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു. കേസ് ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. യൂട്യൂബ് ചാനലിലൂടെ തന്റെ വ്യക്തിഹത്യ ലക്ഷ്യമിട്ട് അപകീർത്തികരവും
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ സംഘടനാ സംവിധാനത്തില്‍ ദശാബ്ദങ്ങളായി നിലനിന്നിരുന്ന ഘടന അട്ടിമറിച്ചുകൊണ്ട് ചരിത്രപരമായ പുനഃസംഘടനയ്ക്ക് ആഭ്യന്തര വകുപ്പ് തുടക്കമിട്ടു. നാലു പതിറ്റാണ്ടോളം സേനയില്‍ സജീവമായിരുന്ന കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ (കെ.പി.ഒ.എ.) ഇല്ലാതായതോടെ, പുതിയ അംഗത്വ ഘടന നടപ്പിലാക്കുന്നതിനായി സംസ്ഥാന പോലീസ് മേധാവി റാവാഡ ആസാദ് ചന്ദ്രശേഖര്‍ ഉത്തരവിറക്കി അഡ്ഹോക്ക് കമ്മിറ്റികള്‍ രൂപീകരിച്ചു. രണ്ട് അസോസിയേഷനുകള്‍ മാത്രം സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച പുതിയ ഭേദഗതിയനുസരിച്ച് പോലീസ് സേനയില്‍ ഇനിമുതല്‍ രണ്ട് അസോസിയേഷനുകള്‍ മാത്രമായിരിക്കും
എസ്.നിരഞ്ജന്‍ തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ അസോസിയേഷനുകളുടെ ഘടന പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ അന്തിമതീരുമാനം. രണ്ട് സംഘടനകള്‍ മതിയെന്ന യു.ഡി.എഫ് അനുകൂല അസോസിയേഷന്‍ പ്രമുഖ നേതാവ് ജി.ആര്‍.അജിത്തിന്റെ നിര്‍ദ്ദേശം പൂര്‍ണ്ണമായും അംഗീകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പോലീസ് അസോസിയേഷന്‍ പുനഃസംഘടനയി ല്‍ ജി.ആര്‍.അജിത്തിന്റെനിലപാട് സര്‍ക്കാര്‍ അംഗീകരിക്കാന്‍ പോകുന്നുവെന്ന വിവരം ‘മംഗളം ടി.വി.’ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. https://mangalamtv.in/will-the-kerala-police-officers-association-led-by-c-r-biju-cease-to-exist/ മൂന്ന് അസോസിയേഷനുകള്‍ വേണമെന്ന സംസ്ഥാന പോലീസ് മേധാവി രവാഡാ ചന്ദ്രശേഖറിന്റെ ഫോര്‍മുല തള്ളിയാണ് ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചുപണി. സംസ്ഥാനത്തൊട്ടാകെ 161 ഡിവൈഎസ്പിമാരെ സ്ഥലംമാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പുതിയ സർക്കാരിന്റെ ഭരണപരിഷ്കാരങ്ങളുടെ ഭാഗമായാണ് സേനയിലെ ഈ സമഗ്രമായ മാറ്റം. പൊലീസ് തലപ്പത്തെ അഴിച്ചുപണി വൈകുന്നതിൽ ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ കോൺഗ്രസിനുള്ളിലും പൊലീസ് സേനയ്ക്കുള്ളിലും കടുത്ത അതൃപ്തി പുകയുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങളെ ഇത് ബാധിക്കുന്നുവെന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ ഈ അടിയന്തര നടപടി. ക്രമസമാധാന പാലനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ
എസ്. നിരജ്ഞൻ തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ അസോസിയേഷനുകളുടെ അംഗത്വ ഘടന പുന:പരിശോധന നിർണായക ഘട്ടത്തിലേക്ക്. കേരളാ പോലീസ് അസോസിയേഷൻ ഭരണ വിഭാഗം നേതാവ് ജി.ആർ. അജിത്, പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം ചൂണ്ടിക്കാട്ടി കെ.പി.ഒ. എയുടെ ആവശ്യം ഇല്ലെന്ന് സമർത്ഥിക്കുന്നു. എന്നാൽ, ഡി.ജി.പി: രവഡാ ചന്ദ്രശേഖർ ഈ വിഷയത്തിൽ നേർക്കു നേർ നിൽക്കുകയാണ്. പുനഃപരിശോധനയെച്ചൊല്ലി പോലീസ് മേധാവിയും യു.ഡി.എഫ് അനുകൂല അസോസിയേഷന്‍ നേതൃത്വവും തമ്മില്‍ അത്ര രസത്തിലല്ല . നിലവിലെ മൂന്ന് അസോസിയേഷനുകളുടെ ഘടന ഉടനടി പരിഷ്കരിച്ച്
തിരുവനന്തപുരം: സംസ്ഥാന പോലീസ് വകുപ്പിലെ സൂപ്രണ്ട് ഓഫ് പോലീസ് (Non-IPS) കേഡറിലെ മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. വിവിധ ജില്ലകളിലെ ക്രൈംബ്രാഞ്ച്, വിജിലൻസ് (VACB), ബറ്റാലിയൻ വിഭാഗങ്ങളിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥർ പുതിയ പോസ്റ്റിംഗുകളിൽ ഉടനടി ചുമതലയേൽക്കാനും, ഉത്തരവ് നടപ്പിലാക്കിയതിന്റെ റിപ്പോർട്ട് 15 ദിവസത്തിനകം സർക്കാരിലേക്ക് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാന സ്ഥലംമാറ്റങ്ങൾ: ഷാജി കെ. എസ്: കോഴിക്കോട് & വയനാട് ക്രൈംബ്രാഞ്ച് എസ്.പി







