തിരുവനന്തപുരം: സംസ്ഥാന പോലീസ് വകുപ്പിലെ സൂപ്രണ്ട് ഓഫ് പോലീസ് (Non-IPS) കേഡറിലെ മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
വിവിധ ജില്ലകളിലെ ക്രൈംബ്രാഞ്ച്, വിജിലൻസ് (VACB), ബറ്റാലിയൻ വിഭാഗങ്ങളിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥർ പുതിയ പോസ്റ്റിംഗുകളിൽ ഉടനടി ചുമതലയേൽക്കാനും, ഉത്തരവ് നടപ്പിലാക്കിയതിന്റെ റിപ്പോർട്ട് 15 ദിവസത്തിനകം സർക്കാരിലേക്ക് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രധാന സ്ഥലംമാറ്റങ്ങൾ:
-
ഷാജി കെ. എസ്: കോഴിക്കോട് & വയനാട് ക്രൈംബ്രാഞ്ച് എസ്.പി തസ്തികയിൽ നിന്ന് കണ്ണൂർ ക്രൈംബ്രാഞ്ച് (EOW) എസ്.പിയായി സ്ഥലംമാറ്റി.
-
വിനോദ് എം. പി: കണ്ണൂർ ക്രൈംബ്രാഞ്ച് (EOW) എസ്.പി തസ്തികയിൽ നിന്ന് തിരുവനന്തപുരം കോ-ഓപ്പറേറ്റീവ് വിജിലൻസ് എസ്.പിയായി നിയമിച്ചു.
-
പ്രേമൻ യു: വിജിലൻസ് (VACB) സ്പെഷ്യൽ സെൽ എസ്.പി സ്ഥാനത്ത് നിന്ന് കണ്ണൂർ KAP-IV കമാൻഡന്റായി സ്ഥലംമാറ്റി.
-
സാജേഷ് വാഴളപ്പിൽ: തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ്.പി സ്ഥാനത്ത് നിന്ന് തിരുവനന്തപുരം ട്രാഫിക് സൗത്ത് എസ്.പിയായി സ്ഥലംമാറ്റി.
-
ഷാനിഹാൻ എ. ആർ: തിരുവനന്തപുരം CBCU-IV എസ്.പി സ്ഥാനത്ത് നിന്ന് വിജിലൻസ് (VACB) സ്പെഷ്യൽ സെൽ എസ്.പിയായി നിയമിച്ചു.
-
ടി. ആർ. ജയകുമാർ: കൊല്ലം & പത്തനംതിട്ട ക്രൈംബ്രാഞ്ച് എസ്.പി തസ്തികയിൽ നിന്ന് കോട്ടയം ക്രൈംബ്രാഞ്ച് എസ്.പിയായി മാറ്റി നിയമിച്ചു.
-
ശ്രീകുമാർ ആർ: കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി സ്ഥാനത്ത് നിന്ന് കൊല്ലം & പത്തനംതിട്ട ക്രൈംബ്രാഞ്ച് എസ്.പിയായി സ്ഥലംമാറ്റി.


വിഴിഞ്ഞം ഇനി രാജ്യാന്തര ചരക്ക് കവാടം; ഓഗസ്റ്റ് 18 മുതൽ സമ്പൂർണ എക്സിം സേവനങ്ങൾ, ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും; ചരിത്ര നിമിഷത്തിന് കേരളം സാക്ഷിയാകും!
“മോഹൻലാൽ കമന്റടിച്ചപ്പോൾ ഞാൻ വിയർത്തുപോയി”; “സ്ഫടികം” ഷൂട്ടിൽ തുടങ്ങിയ അസ്വസ്ഥത; വർഷങ്ങൾക്ക് ശേഷം മോഹൻലാലിനോട് തുറന്നടിച്ച് ജോളി ഈശോ!







