കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ അപ്രതീക്ഷിത വഴിത്തിരിവ്. തട്ടിക്കൊണ്ടുപോയതായി കരുതിയ യുവാവിനെയാണ് പിന്നീട് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി പൊലീസ് പിടികൂടിയത്. കൊച്ചി ഫോറം മാളിന് സമീപത്തെ സർവീസ് റോഡിൽ ബുധനാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. രാത്രി 9.50ഓടെ സ്കൂട്ടറിൽ എത്തിയ മരട് കൊല്ലംപറമ്പിൽ വീട്ടിൽ റിജോയ് ബെക്സൺ ഫ്രാൻസിസ് (23) എന്ന യുവാവിനെ ഒരു സംഘം ആളുകൾ ബലം പ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയെന്നായിരുന്നു പരാതി. സംഭവസ്ഥലത്തുണ്ടായിരുന്ന ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ
മീററ്റ്: 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക സ്വന്തമാക്കാൻ ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന് യുവതി. ആരോപണത്തിൽ യുവതി അറസ്റ്റിൽ. ആസൂത്രിത കൊലപാതകമാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.മീററ്റിലെ ഹസ്തിനപൂർ സ്വദേശി അതുൽ പവാർ (32) ആണ് മരിച്ചത്. സംഭവത്തിൽ അതുലിന്റെ ഭാര്യ ദാമിനി പവാറിനെയും (30) അവരുടെ കാമുകൻ തുഷാർ കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ ആറ് മണിയ്ക്കായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ അതുലിനെ അബോധാവസ്ഥയിലാണ് കണ്ടതെന്നായിരുന്നു ഭാര്യയുടെ മൊഴി. തുടർന്ന് ആശുപത്രിയിൽ
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. ഇന്നായിരുന്നു ശിക്ഷാവിധി പറയാനിരുന്നത്. എന്നാൽ കേസ് പരിഗണിച്ച കോടതി ശിക്ഷാവിധി 20 ലേക്ക് മാറ്റുകയായിരുന്നു. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ക്രൂര കൊലപാതകം നടത്തിയ പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന പ്രതി ചെന്താമരയ്ക്ക് വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ വിധി പറയുമ്പോൾ മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ചെന്താമരയുടെ വാദം അതേപടി പകര്‍ത്തിയ
എറണാകുളം: സാമൂഹ്യമാധ്യമങ്ങളിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ പ്രതിയായ യൂട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാദിനെ കാണാനില്ലെന്ന് സൂചന. എറണാകുളം ജില്ല വിട്ടതായി പൊലീസ് സംശയിക്കുന്നു. ഇയാളുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കേസിനെ കുറിച്ച് പൂർണ്ണമായി വായിക്കാം എറണാകുളം റൂറൽ സൈബർ പൊലീസാണ് തൊപ്പിക്കെതിരെ ഐടി നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നത്. ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ കേസുകൾ, ലൈംഗിക ചൂഷണം എന്നിവയുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ഇയാൾക്കും സുഹൃത്തുക്കൾക്കുമെതിരെ ഉയർന്നിരിക്കുന്നത്. യൂട്യൂബ് ചാനൽ




