കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ അപ്രതീക്ഷിത വഴിത്തിരിവ്. തട്ടിക്കൊണ്ടുപോയതായി കരുതിയ യുവാവിനെയാണ് പിന്നീട് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി പൊലീസ് പിടികൂടിയത്. കൊച്ചി ഫോറം മാളിന് സമീപത്തെ സർവീസ് റോഡിൽ ബുധനാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. രാത്രി 9.50ഓടെ സ്കൂട്ടറിൽ എത്തിയ മരട് കൊല്ലംപറമ്പിൽ വീട്ടിൽ റിജോയ് ബെക്സൺ ഫ്രാൻസിസ് (23) എന്ന യുവാവിനെ ഒരു സംഘം ആളുകൾ ബലം പ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയെന്നായിരുന്നു പരാതി. സംഭവസ്ഥലത്തുണ്ടായിരുന്ന ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ
മീററ്റ്: 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക സ്വന്തമാക്കാൻ ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന് യുവതി. ആരോപണത്തിൽ യുവതി അറസ്റ്റിൽ. ആസൂത്രിത കൊലപാതകമാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.മീററ്റിലെ ഹസ്തിനപൂർ സ്വദേശി അതുൽ പവാർ (32) ആണ് മരിച്ചത്. സംഭവത്തിൽ അതുലിന്റെ ഭാര്യ ദാമിനി പവാറിനെയും (30) അവരുടെ കാമുകൻ തുഷാർ കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ ആറ് മണിയ്ക്കായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ അതുലിനെ അബോധാവസ്ഥയിലാണ് കണ്ടതെന്നായിരുന്നു ഭാര്യയുടെ മൊഴി. തുടർന്ന് ആശുപത്രിയിൽ
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ (59) ശിക്ഷാവിധി ഇന്നില്ല. കേരളം ഉറ്റുനോക്കിയ. ശിക്ഷാവിധി നാളെ. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി-IV ജഡ്ജി കെന്നത്ത് ജോർജാണ് വിധി പ്രസ്താവിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച (ജൂലൈ 13) കോടതി ചെന്താമരയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ജൂലൈ 6ന് പ്രഖ്യാപിക്കേണ്ടിയിരുന്ന ശിക്ഷാവിധി, ജഡ്ജിയുടെ ആരോഗ്യപ്രശ്നം കാരണം ഇന്നത്തേക്ക് മാറ്റിവച്ചിരുന്നു. ചെന്താമരയെ നിലവിൽ കോടതിയിൽ നിന്നും പുറത്തേക്ക് കൊണ്ടുവന്നു. നാളെ ഉറപ്പായും വിധി ഉണ്ടാകും എന്നും പറഞ്ഞു.
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി-IV ജഡ്ജി കെന്നത്ത് ജോർജാണ് വിധി പ്രസ്താവിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച (ജൂലൈ 13) കോടതി ചെന്താമരയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ജഡ്ജിയുടെ ആരോഗ്യപ്രശ്നം കാരണം ശിക്ഷാവിധി പ്രഖ്യാപനം നേരത്തേ മാറ്റിവച്ചിരുന്നു. 2025 ജനുവരി 27ന് പോത്തുണ്ടി സ്വദേശികളായ സുധാകരനെയും (55) അമ്മ ലക്ഷ്മിയെയും (75) ചെന്താമര വെട്ടിക്കൊലപ്പെടുത്തി. സ്കൂട്ടറിൽ വീട്ടിൽ നിന്നിറങ്ങിയ സുധാകരനെ വീടിന് മുന്നിൽ തടഞ്ഞുനിർത്തി




