തമിഴകത്തിന്റെ ദളപതിയും മുഖ്യമന്ത്രിയുമായ വിജയിയുടെ മകൻ ഒരു അഭിമുഖത്തിന് നൽകിയ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. മുഖ്യമന്ത്രി പദം അച്ഛന് ലഭിച്ചത് തനിക്കും സഹോദരിക്കും കുടുംബത്തിനുമൊന്നടങ്കം വലിയ ഉത്തരവാദിത്തമാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് ജേസൺ സഞ്ജയ്. അച്ഛന്റെ വിജയം ചരിത്രപരമായ വിപ്ലവമാണ് തമിഴ്നാട്ടിൽ ഉണ്ടാക്കിയതെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സഞ്ജയ് പറയുന്നു. ‘‘കുട്ടിക്കാലത്ത് നിരധി സിനിമാ സെറ്റുകളിൽ പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതൊക്കെ ഒരു നോർമൽ ആയി കാണാൻ ചെറുപ്പത്തിലേ സാധിച്ചു. പക്ഷേ പൈലറ്റ് ആകണമെന്നായിരുന്നു ആദ്യ ആഗ്രഹം,
തമിഴ്നാട് മുഖ്യമന്ത്രിയുടെ വീട്ട് വിശേഷങ്ങൾ ഇന്ന് മലയാളികൾക്ക് ഇടയിലും വലിയ ചർച്ചയാണ്. അതിന് കാരണം, ഇളയ ദളപതി വിജയ് ഇന്ന് മുഖ്യമന്ത്രിയായതാണ്. എന്നാൽ, നല്ല വാർത്തകൾക്ക് ഒപ്പം തന്നെ പലപ്പോഴും വിജയുടെ വീട്ടിലെ പ്രശ്നങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടാറുണ്ട്. ഇന്നിപ്പോൾ , വിജയുടെ മകൻ ജേസൺ സഞ്ജയ് നൽകിയ അഭിമുഖമാണ് ആരാധകർ സംസാരവിഷയമാക്കിയിരിക്കുന്നത്. ജേസണിനെക്കുറിച്ചും വിജയ്നെക്കുറിച്ചും ഇതുവരെ ഉണ്ടായിരുന്ന പല ധാരണകളും ഇല്ലാതാക്കുന്നതാണ് ഈ അഭിമുഖം. അച്ഛനുമായി ജേസൺ അകൽച്ചയിലാണെന്നാണ് കുറേ നാളുകളായി അഭ്യൂഹമുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് രാഷ്ടീയത്തിലും ഭരണത്തിലും കത്തിക്കയറുമ്പോഴും രാഷ്ട്രീയ എതിരാളികളടക്കം മുഖ്യന്റെ കുടുംബപ്രശ്‌നം നിയമസഭയ്ക്ക് അകത്തും പുറത്തും മുള്ളും മുനയും വച്ച് വലിച്ചിടാറുണ്ട്. എന്നാല്‍ ഒരു ആരോപണത്തെയും തനിക്ക് പേടിയില്ലെന്ന് ഉറക്കെ വിളിച്ച് പറയുന്നതിന് തുല്യമാണ് വിജയുടെ പല നീക്കങ്ങളും. മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചൊല്ലുമ്പോള്‍ സദസ്സില്‍ തൃഷയുണ്ടായിരുന്നു. പക്ഷെ ഭാര്യയായ സംഗീതയും മക്കളായ ജേസണ്‍ സഞ്ജയും ദിവ്യ സാഷയും ഉണ്ടായിരുന്നില്ല. നടന്‍ അജിത് കുമാറിന്റ മാതാവിന് അന്തിമോപചാരമര്‍പ്പിക്കാനും വിജയയും തൃഷയും ഒന്നിച്ചാണ് വന്നത്. സിനിമയ്ക്കും



