ചെറുപ്പത്തിൽ ഞങ്ങൾ എപ്പോഴും വഴക്കായിരുന്നു, എന്നാൽ ഇന്നങ്ങനെ അല്ല; ‌അപ്പയുടെ മുഖ്യമന്ത്രി പദം എനിക്കും സഹോദരിക്കും ഉത്തരവാദിത്തം കൂട്ടിയെന്നും ജേസൺ സഞ്ജയ്!

അഭിമുഖത്തിൽ സംസാരിക്കുന്ന വിജയിയുടെ മകൻ ജേസൺ സഞ്ജയ്

തമിഴകത്തിന്റെ ദളപതിയും മുഖ്യമന്ത്രിയുമായ വിജയിയുടെ മകൻ ഒരു അഭിമുഖത്തിന് നൽകിയ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. മുഖ്യമന്ത്രി പദം അച്ഛന് ലഭിച്ചത് തനിക്കും സഹോദരിക്കും കുടുംബത്തിനുമൊന്നടങ്കം വലിയ ഉത്തരവാദിത്തമാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് ജേസൺ സഞ്ജയ്. അച്ഛന്റെ വിജയം ചരിത്രപരമായ വിപ്ലവമാണ് തമിഴ്നാട്ടിൽ ഉണ്ടാക്കിയതെന്നും ഒരു യൂട്യൂബ് ചാനലിന്  നൽകിയ അഭിമുഖത്തിൽ  സഞ്ജയ് പറയുന്നു. ‘‘കുട്ടിക്കാലത്ത് നിരധി സിനിമാ സെറ്റുകളിൽ പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതൊക്കെ ഒരു നോർമൽ ആയി കാണാൻ ചെറുപ്പത്തിലേ സാധിച്ചു. പക്ഷേ പൈലറ്റ് ആകണമെന്നായിരുന്നു ആദ്യ ആഗ്രഹം,

ചിത്രീകരണത്തിനിടെ സംഭവിച്ചത് ? സൂപ്പർസ്റ്റാറിന്റെ മുഖത്ത് ശ്രീദേവി തുപ്പിയപ്പോൾ പൊട്ടിക്കരഞ്ഞ ഭാരതി രാജ ; ഷൂട്ടിംഗ് സെറ്റിലെ ആ സംഭവം പുറത്ത്

Rajinikanth and Sridevi with director Bharathiraja on the sets of 16 Vayathinile.

തമിഴ് സിനിമയിലെ ഇതിഹാസ സംവിധായകൻ ഭാരതിരാജയുടെ വിയോഗം അടുത്തിടെയാണ് സംഭവിച്ചത് . നടൻ, സംവിധായകൻ എന്നതിലുപരി ഇന്റസ്ട്രിയിലെ പല താരങ്ങൾക്കും ഏറെ ആത്മബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നു. രജിനികാന്തിനെ സംബന്ധിച്ച് എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാവുന്ന സ്നേഹനിധിയായ സുഹൃത്തായിരുന്നു ഭാരതിരാജ. ഏകദേശം അമ്പത് വർഷത്തിലേറെ നീണ്ട ദൃഢമായ സൗഹൃദമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്. നടന്റെ കരിയറിൽ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ ഭാരതിരാജ സംവിധാനം ചെയ്ത ഒരു ക്ലാസിക്ക് സിനിമയുടെ സെറ്റിൽ നടന്നൊരു സംഭവമാണ് വീണ്ടും

വേടൻ–അനിരുദ്ധ് കൂട്ടുകെട്ട് വരുന്നു? സോഷ്യൽ മീഡിയയിൽ തീപ്പൊരി ചർച്ച; ‘ഡിസി’യിൽ പിറക്കുന്നത് മാസ് റാപ്പോ?

Anirudh Ravichander with Malayalam rapper Vedan in studio

മലയാളികളുടെ സ്വന്തം റാപ്പ് സെൻസേഷൻ വേടനും തമിഴ് സിനിമയിലെ ഹിറ്റ് മേക്കർ അനിരുദ്ധ് രവിചന്ദറും ഒരേ സ്റ്റുഡിയോയിൽ… ഈ ചിത്രം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് ചൂടേറി. ഇരുവരും ഒന്നിക്കുന്ന പുതിയ സംഗീത പരീക്ഷണം എപ്പോഴാണ് പ്രേക്ഷകരിലേക്ക് എത്തുക എന്ന ആകാംക്ഷയിലാണ് ആരാധകർ. അനിരുദ്ധിനൊപ്പമുള്ള സ്റ്റുഡിയോ ചിത്രം വേടൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് പുതിയ അഭ്യൂഹങ്ങൾക്ക് തുടക്കമായത്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, ഈ കൂട്ടുകെട്ട് അരുണ്‍ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ‘ഡിസി’ എന്ന ചിത്രത്തിനായിരിക്കാമെന്നാണ് സിനിമാപ്രേമികൾക്കിടയിലെ