മലയാളികളുടെ സ്വന്തം റാപ്പ് സെൻസേഷൻ വേടനും തമിഴ് സിനിമയിലെ ഹിറ്റ് മേക്കർ അനിരുദ്ധ് രവിചന്ദറും ഒരേ സ്റ്റുഡിയോയിൽ… ഈ ചിത്രം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് ചൂടേറി. ഇരുവരും ഒന്നിക്കുന്ന പുതിയ സംഗീത പരീക്ഷണം എപ്പോഴാണ് പ്രേക്ഷകരിലേക്ക് എത്തുക എന്ന ആകാംക്ഷയിലാണ് ആരാധകർ.
അനിരുദ്ധിനൊപ്പമുള്ള സ്റ്റുഡിയോ ചിത്രം വേടൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് പുതിയ അഭ്യൂഹങ്ങൾക്ക് തുടക്കമായത്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, ഈ കൂട്ടുകെട്ട് അരുണ്‍ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ‘ഡിസി’ എന്ന ചിത്രത്തിനായിരിക്കാമെന്നാണ് സിനിമാപ്രേമികൾക്കിടയിലെ ഇപ്പോഴത്തെ ചർച്ച .
റാപ്പിന്റെ താളവും അനിരുദ്ധിന്റെ മാസ് സൗണ്ട് സിഗ്നേച്ചറും ഒന്നിക്കുമ്പോൾ ഉണ്ടാകാൻ പോകുന്ന സംഗീത അനുഭവത്തെക്കുറിച്ചാണ് ആരാധകരുടെ പ്രതീക്ഷ. വേടന്റെ വ്യത്യസ്തമായ വരികളും അവതരണ ശൈലിയും അനിരുദ്ധിന്റെ എനർജറ്റിക് മ്യൂസിക് ടച്ചും ചേരുമ്പോൾ ഒരു പുത്തൻ മ്യൂസിക് എക്സ്പീരിയൻസ് തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ .
ഗൂഢാലോചനയും അശ്ലീല പരാമർശവും ഉറപ്പിച്ചു’; അൻസിബയുടെ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി; ലക്ഷ്മിപ്രിയ, ശ്വേതാ മേനോൻ കേസിൽ സർക്കാരിനും പോലീസിനും നോട്ടീസ്
ലോകേഷ് കനകരാജ് ആദ്യമായി നായകനായി എത്തുന്ന ചിത്രമാണ് ‘ഡിസി’. അരുണ്‍ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ഡ്രാമയിൽ വമിക ഗബ്ബിയാണ് നായിക. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.‘റോക്കി’, ‘സാനി കായിദം’, ‘ക്യാപ്റ്റൻ മില്ലർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ മേക്കിങ്ങിന് ശ്രദ്ധ നേടിയ സംവിധായകനാണ് അരുണ്‍ മാതേശ്വരൻ.അതുകൊണ്ടുതന്നെ ‘ഡിസി’ എന്ന ചിത്രത്തിനും വലിയ പ്രതീക്ഷകളാണ് ആരാധകർ നൽകുന്നത്.
ദേവദാസ്, ചന്ദ്ര എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ പേര് രൂപപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ആരാധകരുടെ കാത്തിരിപ്പ് ഒരേയൊരു കാര്യത്തിനാണ് — വേടനും അനിരുദ്ധും ചേർന്നൊരുക്കുന്ന ആ സംഗീത വിസ്മയം എപ്പോൾ പുറത്തുവരും?


അപ്പാ പാസം, നീങ്ക താന്‍ എന്‍ ഹീറോ; തൃഷ വിവാദങ്ങള്‍ക്കിടയിലും വിജയ്ക്ക് വേണ്ടി മാറികൊടുത്ത് മകന് ജേസണ്‍ സഞ്ജയ്; ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചേക്കും!







