ബസ് നീങ്ങിക്കൊണ്ടിരിക്കെ ബസിന്റെ വാതിൽ തുറന്നു ; ചടയമംഗലത്ത് സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണു; പരിക്ക് അതിഗുരുതരം, സ്വകാര്യ ബസുകളുടെ അമിതവേഗതയെന്ന് ആരോപണം!

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ സംഭവം

ചടയമംഗലം (കൊല്ലം): സ്റ്റോപ്പ് എത്തുന്നതിന് മുൻപ് ഡ്രൈവർ വാതിൽ തുറന്നതിനെ തുടർന്ന് സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു. പോരേടം ചന്തമുക്കിൽ വെച്ചാണ് അപകടം നടന്നത്. എഎംഎസ് എന്ന സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്ന വീണ എന്ന വിദ്യാർത്ഥിനിയാണ് അപകടത്തിൽപ്പെട്ടത്. ബസ് സ്റ്റോപ്പിൽ എത്തുന്നതിന് മുൻപേ ഡ്രൈവർ വാതിൽ തുറന്നതായും, ഇറങ്ങാൻ തയാറെടുത്ത് വാതിലിനരികെ നിന്ന വിദ്യാർത്ഥിനി അതുവഴി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നെന്നും പ്രത്യക്ഷസാക്ഷികൾ പറയുന്നു. ബസ് നീങ്ങിക്കൊണ്ടിരിക്കെയാണ് വാതിൽ തുറന്നതെന്നതിനാൽ, തെറിച്ചുവീണ വിദ്യാർത്ഥിനിക്ക്