വഖഫ് :  സർക്കാർ നിലപാട് കൊടുംവഞ്ചന

പിണറായി വിജയൻ പ്രതിപക്ഷ നേതാവ്‌ ​സംഘപരിവാർ അജണ്ടകൾക്ക് നിരന്തരം കീഴടങ്ങുന്ന യുഡിഎഫ് സർക്കാരിന്റെ ഏറ്റവും വഞ്ചനാപരമായ മുഖമാണ് വഖഫ് വിഷയത്തിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും മതസ്ഥാപനങ്ങളുടെ മേലുള്ള സ്വതന്ത്രാധികാരവും ന്യൂനപക്ഷങ്ങൾക്ക് നിഷേധിക്കുന്ന കേന്ദ്ര വഖഫ് നിയമഭേദഗതിയെ ഹൈക്കോടതിയിൽ പിന്തുണച്ച സംസ്ഥാന സർക്കാരിന്റെ നടപടി കടുത്ത അനീതിയാണ്. സർക്കാരിന്റെ ഈ കീഴടങ്ങൽ ഒറ്റപ്പെട്ട സംഭവമല്ല. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരം ആലാപനം, സർവ്വകലാശാലകളിലെ സംഘപരിവാർ വൽക്കരണം എന്നിവയിൽ തുടങ്ങിയ വിധേയത്വം മുനമ്പം, പി.എം ശ്രീ, ലൈഫ്

‘തെറ്റുകൾക്കെതിരെ ഇനിയും ശബ്ദിക്കും’; മുഖ്യമന്ത്രിക്കെതിരെ കെഎസ്‌യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ

CM with KSU leader

കൊച്ചി: മുഖ്യമന്ത്രിയുടെ അവഗണനയിൽ പ്രതികരിച്ച് കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. ഇതൊരു രാഷ്ട്രീയ പരിപാടി അല്ലെന്നും അതുകൊണ്ടുതന്നെ ഇതിൽ രാഷ്ട്രീയ പരാമർശങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോൾ ചിരിക്കുകയെന്നത് താൻ പഠിച്ച രാഷ്ട്രീയമാണെന്നും അദ്ദേഹം തന്നെ കണ്ടിട്ടുണ്ടോ ഇല്ലയോ എന്നറിയില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ചെറിയ വീഴ്‌ചയുണ്ടായി. സർക്കാർ അത് തിരുത്തണമെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് കെഎസ്‌യു ചെയ്‌തത്. അതിനെ വിമർശനമായി കാണേണ്ടതില്ല. അത്

‘ഇല്ലാത്ത പ്രശ്‌നത്തിന് പിന്നിൽ പോകേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവി വിഷയത്തിൽ സ്വരം കടുപ്പിച്ച് പിണറായി വിജയൻ

Pinarayi Vijayan speaking on opposition deputy leader issue

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച ചോദ്യത്തിൽ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.ഇല്ലാത്ത ഒരു പ്രശ്‌നം എന്തിനാണ് ചർച്ചചെയ്യുന്നതെന്നും കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഇങ്ങനെയൊരു പ്രശ്‌നമുണ്ടായിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.ആര് വിട്ടുവീഴ്ച ചെയ്യണം എന്നാണ് പറയുന്നതെന്നും താൻ മുമ്പ് പറഞ്ഞതുതന്നെയാണ് ഇപ്പോഴത്തെയും നിലപാടെന്നും പിണറായി വ്യക്തമാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ഇനിയും കാണുമെന്നും തമ്മിൽ കാണുന്നതിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐക്ക് വാശിയില്ലെന്ന് ബിനോയ്

NSS-ന് വാതിൽ അടച്ചു, ഹിന്ദു ഐക്യവേദിക്ക് പരവതാനിയോ? ; ‘ഞാൻ ഒരു ദൈവ വിശ്വാസിയാണ്, 37 തവണ മൂകാംബിക സന്ദർശിച്ചിട്ടുണ്ട്’ ; മൃദുഹിന്ദുത്വ ചോദ്യത്തിന് സതീശന്റെ മറുപടി

കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ മൃദുഹിന്ദുത്വ ആരോപണങ്ങൾക്ക് മറുപടി നൽകുന്നു | Kerala CM VD Satheesan responds to soft Hindutva allegations

തിരുവനന്തപുരം : ഹിന്ദു ഐക്യവേദി നേതാക്കളെ സെക്രട്ടേറിയറ്റിൽ കണ്ടതുമായി ബന്ധപ്പെട്ട് ഉയർന്ന മൃദുഹിന്ദുത്വ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഹിന്ദു ഐക്യവേദി നേതാക്കൾ ആവശ്യപ്പെട്ടതു പ്രകാരമാണ് അവരെ കണ്ടതെന്നും, നിവേദനം നൽകാനാണ് അവർ വന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. “എല്ലാവരുടെയും മുഖ്യമന്ത്രിയാണ് ഞാൻ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപി നേതാക്കൾ സെക്രട്ടേറിയറ്റിൽ കയറിയിറങ്ങുന്നുവെന്ന മുഹമ്മദ് റിയാസിന്റെ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. മുൻമുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തതു പോലെ രഹസ്യമായല്ല താൻ കൂടിക്കാഴ്ച നടത്തിയതെന്നും, മറ്റൊരു കാറിൽ

കണ്ണൂര്‍ സി.പി.എമ്മില്‍ വീണ്ടും പുകച്ചില്‍; സജീവ രാഷ്ട്രീയത്തില്‍ നിന്ന് പി. ശശി പിന്മാറുന്നു? പീപ്പിള്‍സ് ലോ ഫൗണ്ടേഷനില്‍ കേന്ദ്രീകരിക്കാന്‍ രാഷ്ട്രീയ ചാണക്യന്റെ തീരുമാനം, വിവാദങ്ങളില്‍ നിന്ന് അകലം പാലിക്കാന്‍ പിണറായി വിശ്വസ്തന്‍ സ്വയം അകലം നിശ്ചിയിക്കുമ്പോള്‍

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലും സി.പി.എമ്മിലും വന്‍ അലയൊലികള്‍ സൃഷ്ടിച്ചുകൊണ്ട്, മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ പി. ശശി സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നതായി സൂചന. പാര്‍ട്ടിയിലെ ഭാരിച്ചതും തന്ത്രപ്രധാനവുമായ ഉത്തരവാദിത്തങ്ങളിലേക്ക് ഇനി താനില്ലെന്ന നിലപാടിലാണ് അദ്ദേഹം. പകരം, ‘പീപ്പിള്‍സ് ലോ ഫൗണ്ടേഷന്‍’ എന്ന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെ നിയമപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടു മുന്നോട്ട് പോകാനാണ് ശശിയുടെ നീക്കമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കണ്ണൂരിലെ സി.പി.എം രാഷ്ട്രീയം ആഭ്യന്തര തര്‍ക്കങ്ങളാലും വിഭാഗീയതകളാലും വീണ്ടും