പത്തനംതിട്ട : പത്തനംതിട്ടയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ 13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പത്തു പേർ പ്രതികളാണെന്നാണ് പ്രാഥമിക സൂചനകൾ . ഇതിൽ ഒരു പെൺകുട്ടി ഉൾപ്പെടെ അഞ്ചുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥിനി താൻ നേരിട്ട പീഡനവിവരം തുറന്ന് പറഞ്ഞത് .സ്കൂളിന് സമീപത്തുവെച്ചും, പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചുമായിരുന്നു പീഡനം നടന്നതെന്നാണ് കുട്ടിയുടെ മൊഴി.
നിലവിൽ ഈ പെൺകുട്ടി ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പോലീസ് കൃത്യമായ തെളിവുകളോടെയുള്ള കേസ് രജിസ്റ്റർ ചെയ്തത്. സഹപാഠികളായ നാല് ആണ്‍കുട്ടികളാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടി സംഭവത്തിന് ഒത്താശ ചെയ്യുകയായിരുന്നു. സ്കൂളിന് അടുത്തു വച്ചും കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും പ്രതികള്‍ പീഡിപ്പിച്ചു എന്നാണ് പരാതി.


ക്രിക്കറ്റ് കോച്ചിന് പോക്സോ കേസിൽ 47 വർഷം കഠിനതടവ്; നാലാം കേസിലും കുറ്റക്കാരൻ
തലസ്ഥാനത്തെ നടുക്കി വന്‍ ഹണിട്രാപ്പ്; ബിസിനസുകാരനില്‍ നിന്ന് 5 കോടി തട്ടിയ സംഘം വലയില്‍; ഭാര്യയെ സെക്സ് റാക്കറ്റിന് വില്‍ക്കുമെന്നും കുഞ്ഞിനെ കൊലപ്പെടുത്തുമെന്നും ഭീഷണി; ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്







