കുറ്റിപ്പുറത്തെ ആ പഴയ മോഷണം വിനയായി; അത്തിപ്പറ്റയിലെ ‘ചെമ്പ് കള്ളന്മാർ’ ഒടുവിൽ വലയിൽ

മലപ്പുറം : അത്തിപ്പറ്റ, പുന്നാംചോല മേഖലകളിൽ കഴിഞ്ഞ രണ്ടാഴ്ചയോളമായി പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ മോഷണപരമ്പരയിലെ നാലംഗസംഘത്തെ ളാഞ്ചേരി പോലീസും, ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക്​സ്​ സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്) ടീമും ചേർന്ന് പിടികൂടി. വീടുകളിൽ കയറി വിലപിടിപ്പുള്ള വലിയ ചെമ്പ് പാത്രങ്ങളും ചെമ്പ് വയറുകളും മോഷണം നടത്തുന്നതായിരുന്നു ഈ സംഘത്തിന്റെ പ്രധാന രീതി.

അത്തിപ്പറ്റ സ്വദേശിയായ പട്ടന്മാര് തൊടിയിൽ ജാഫർ അലി എന്നയാളാണ് ഈ സംഘത്തിൽ മോഷണങ്ങൾ നടത്തിയിരുന്നത്. ഇയാൾ മോഷ്ടിച്ചുകൊണ്ടുവരുന്ന സാധനങ്ങൾ വളാഞ്ചേരി, കുളത്തൂർ ഭാഗങ്ങളിലെത്തിച്ച് വിൽക്കാൻ സഹായിച്ചിരുന്ന മനക്കൽപടി സ്വദേശി ചിറക്കൽ ഷമീർ, അത്തിപ്പറ്റ സ്വദേശികളായ പെരുമ്പറമ്പിൽ ഷമീർ, പാലശ്ശേരി ഷറഫുദ്ദീൻ എന്നിവരാണ് പിടിയിലായ മറ്റ് മൂന്ന് പ്രതികൾ.

മോഷണം നടന്ന പ്രദേശങ്ങളിൽ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭ്യമല്ലാതിരുന്നത് പോലീസിന് ആദ്യഘട്ടത്തിൽ വലിയ വെല്ലുവിളിയായിരുന്നു. തുടർന്ന് പഴയ പാത്രങ്ങളും ആക്രി സാധനങ്ങളും വാങ്ങുന്ന കേന്ദ്രങ്ങളെയും, മുൻപ് സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ആളുകളെയും കേന്ദ്രീകരിച്ച് പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചു. ഇതിനിടയിലാണ് പ്രധാന പ്രതിയായ ജാഫർ അലി മാസങ്ങൾക്ക് മുൻപ് കുറ്റിപ്പുറത്തെ ഒരു ക്വാർട്ടേഴ്സിൽ മോഷണം നടത്തിയിരുന്നതായി പോലീസിന് സൂചന ലഭിക്കുന്നത്.

ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ രഹസ്യമായി നിരീക്ഷിച്ച പോലീസ്, തിരൂർ ഡിവൈ.എസ്.പി.യുടെ കീഴിലുള്ള ഡാൻസാഫ്  സ്ക്വാഡും വളാഞ്ചേരി പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ ഇവരെ വലയിലാക്കുകയായിരുന്നു. വളാഞ്ചേരി എസ്.ഐ നിർമൽ മുരളി, ഡാൻസാഫ് ടീമിലെ എ.എസ്.ഐമാരായ രാജേഷ്, ജയപ്രകാശ്, സി.പി.ഒ ശ്രീഷ് എന്നിവരും വളാഞ്ചേരി സ്റ്റേഷനിലെ സി.പി.ഒമാരായ തോമസ്, റാഷിദ്‌, വിജയനന്ദു, അർജുൻ എന്നിവരും അടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.