തിരുവനതപുരം : വർക്കല വെട്ടൂർ റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകളായ നാസിയ (19) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ നാസിയയെ തൂങ്ങി മരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിരയിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ എത്തിച്ചു. പിന്നീട് ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്നാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും, വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ മേയ് 10-നായിരുന്നു കൊല്ലം പരവൂർ തെക്കുംഭാഗം സ്വദേശിയായ അൻസറുമായി നാസിയയുടെ വിവാഹം നടന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയുന്നതിന് മുൻപ് തന്നെ ഭർത്താവ് ജോലി ആവശ്യങ്ങൾക്കായി ഖത്തറിലേക്ക് മടങ്ങിപ്പോയിരുന്നു.
വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രമായതിനാൽ നിയമനടപടികളുടെ ഭാഗമായി ആർഡിഒയുടെ സാന്നിധ്യത്തിലായിരിക്കും ഇൻക്വസ്റ്റ് നടപടികൾ നടക്കുക. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ വർക്കല പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
കാനഡയിൽ ഇന്ത്യൻ യുവതിയെ ക്രൂരമായി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; 22കാരനായ പങ്കാളി അറസ്റ്റിൽ
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056)


വന്ആസൂത്രണത്തിനൊടുവില് കൊല, സിയയും ചേതനും കേതനെ തള്ളിയിടാന്‍ പരിശീലനം നടത്തി; പിടിക്കപ്പെട്ടാല്‍ പറയാന്‍ ദൃശ്യം മോഡല്‍ പരിശീലനം







