വടകര എംഡിഎംഎ കേസ്: അധ്യാപികമാർ മയക്കുമരുന്ന് മാഫിയയിലേക്ക് എത്തിയത് ഇൻസ്റ്റഗ്രാംവഴി; കീർത്തനയ്‌ക്കും കാവ്യയ്‌ക്കും പുറമെ കൂടുതൽ അധ്യാപകർ കുടുങ്ങും? വലവിരിച്ച് പൊലീസ്

കോഴിക്കോട്: വടകരയിൽ ലഹരി വിൽപ്പനയിൽ അറസ്‌റ്റിലായ അധ്യാപകരുടെ കച്ചവട ശൃംഖല തേടി പൊലീസ്. വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. വടകര ഇൻസ്പെക്‌ടർ എ വി ദിനേശിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

എംഡിഎംഎ കേസിൽ സമഗ്രശിക്ഷ കേരളയിലെ രണ്ട് സ്പെഷൽ എജ്യുക്കേറ്റർമാർ അറസ്‌റ്റിലായ സംഭവത്തിൽ കൂടുതൽ അധ്യാപകർക്ക് പങ്കുണ്ടെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് പറഞ്ഞു.റിമാൻഡിൽ കഴിയുന്ന കീർത്തന, കാവ്യ എന്നീ അധ്യാപികമാരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് എൻഡിപിഎസ് കോടതിയിൽ കസ്‌റ്റഡി അപേക്ഷ സമർപ്പിച്ചു. പ്രതികളുടെ അക്കൗണ്ടിലേക്ക് പണം അയച്ചവരുടെ മുഴുവൻ വിശദാംശങ്ങളും ശേഖരിച്ചതായി പൊലീസ് പറഞ്ഞു. മയക്കുമരുന്ന് മാഫിയയിലെ കണ്ണികളുമായി ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയെന്ന് പോലീസ്. ലഹരിമാഫിയയിലെ ആളുകളാണെന്ന് അറിഞ്ഞുതന്നെയാണ് ഇവർ ബന്ധം സ്ഥാപിച്ചതെന്നാണ് വിവരം.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.