വന്‍ആസൂത്രണത്തിനൊടുവില്‍ കൊല, സിയയും ചേതനും കേതനെ തള്ളിയിടാന്‍ പരിശീലനം നടത്തി; പിടിക്കപ്പെട്ടാല്‍ പറയാന്‍ ദൃശ്യം മോഡല്‍ പരിശീലനം

തൊടുപുഴയില്‍ ധ്യാനം കൂടാനിറങ്ങിയ ജോര്‍ജുകുട്ടിയും റാണിയുമൊക്കെ എന്ത്. ഇത് വന്‍ ആസൂത്രണം കേതനെ തള്ളിയിടാന്‍ സിയയും ചേതനും പരിശീലനം നടത്തിയെന്ന് മാത്രമല്ല. പിടിക്കപ്പെട്ടാല്‍ പറയാന്‍ മറുപടികളും നേരത്തെ പഠിച്ചുവച്ചുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ലോഹഗഡ് കോട്ടയില്‍ 26-കാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിശ്രുത വധുവും കാമുകനും പിടിയിലായതോടെ പുറത്തുവരുന്നത് സിനിമ തിരക്കഥയെ വെല്ലുന്ന അതിക്രൂരമായ ആസൂത്രണത്തിന്റെ കഥകള്‍ കൂടിയാണ്. കേതന്റെ പ്രതിശ്രുത വധു സിയ ഗോയലും കാമുകന്‍ ചേതന്‍ ചൗധരിയും ചേര്‍ന്നാണ് കേതനെ മലമുകളില്‍ നിന്ന് തള്ളിയിട്ട്

യുവതിയെ കാണാനെത്തിയ യുവാവിനെ വീട്ടിൽ വെച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു; ആക്രമണം നടത്തിയത് മറ്റൊരു യുവാവ്

മൈസൂരു: യുവതിയെ വീട്ടിൽ കാണാൻചെന്ന ആൺസുഹൃത്തിനെ യുവാവ് വെട്ടിയതിനെത്തുടർന്ന് ഗുരുതരപരിക്ക്. ചിക്കമഗളൂരു ജില്ലയിലെ ബലേഹൊന്നൂരിലാണ് സംഭവം. ഹൂവിനഹക്ലുവിലെ അരുൺ കുമാറിനാണ് (35) വടിവാൾകൊണ്ട് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്. ഭർത്താവിൽനിന്ന് വേർപിരിഞ്ഞ് ബലേഹൊന്നൂരിൽ താമസിക്കുന്ന സ്ത്രീയുമായി അരുൺ കുമാർ കഴിഞ്ഞ ഒരുവർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ, അരുൺ അറിയാതെ യുവതിക്ക് ഹുയിഗെരെ നിവാസിയായ ശേഷഗിരി എന്ന യുവാവുമായും അടുപ്പമുണ്ടായിരുന്നു.. ഇക്കാര്യം അരുണിന് അറിയിലായിരുന്നു . വ്യാഴാഴ്ച രാത്രി അരുൺ യുവതിയെ കാണാനായി അവരുടെ വീടിന് സമീപത്തെത്തി. ഈ സമയം ശേഷഗിരിയും

തട്ടുകടയിൽ കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമിച്ച യുവതി പിടിയിൽ; പോലീസിനെ വിവരമറിയിച്ചത് യുവതിയുടെ സുഹൃത്ത്

മരട്: നവജാതശിശുവിനെ വഴിയരികിലെ തട്ടുകടയിൽ സുഹൃത്തിന്റെ സഹായത്തോടെ ഉപേക്ഷിക്കാൻ യുവതിയുടെ ശ്രമം. ഞായറാഴ്ച വൈകീട്ടോടെ അമ്മയെ കണ്ടെത്തി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ സുഹൃത്തായ യുവാവും കസ്റ്റഡിയിലാണ്. അരൂർ-ഇടപ്പള്ളി ദേശീയപാതയിൽ കുണ്ടന്നൂരിൽ ഫോറം മാളിന് സമീപം സർവീസ് റോഡരികിലെ തട്ടുകടയിൽ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ആൺകുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമം നടന്നത്. ശനിയാഴ്ച രാവിലെയാണ് യുവതി പ്രസവിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. അമ്മ കുണ്ടന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി ഉടുമ്പൻചോല സ്വദേശിനി അഞ്ജുവിനെ

ക്രിക്കറ്റ് കോച്ചിന് പോക്സോ കേസിൽ 47 വർഷം കഠിനതടവ്; നാലാം കേസിലും കുറ്റക്കാരൻ

തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോച്ചിന് 47 വർഷം കഠിന തടവും 79,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം. മനുവി (40)നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. ഇയാൾക്കെതിരായ മൂന്നാമത്തെ കേസിലാണ് ഇപ്പോൾ ശിക്ഷവിധിച്ചിരിക്കുന്നത്. ആദ്യത്തെ രണ്ടു കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. രണ്ടാമത്തെ കേസിൽ പ്രതിയെ 35 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ആദ്യത്തെ രണ്ടുകേസുകളിലെ ശിക്ഷ അനുഭവിച്ചതിന് ശേഷം മാത്രമാകും മൂന്നാമത്തെ

യുവതിയുടെ മരണം: ഭർത്താവ് കസ്റ്റഡിയിൽ; ഭർതൃവീട്ടിൽ പീഡനമെന്ന് കുടുംബത്തിന്റെ ആരോപണം

തിരുവനന്തപുരം: ആറ്റുകാലിൽ വാടകവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. വർക്കല സ്വദേശി ആരതിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിലെ പീഡനം കാരണമാണ് മരണമെന്ന് ആരതിയുടെ കുടുംബം ആരോപിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭർത്താവ് അതുലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒന്നരവർഷം മുൻപാണ് ഇവരുടെ വിവാഹം നടന്നത് . ആരതിയുടെ അമ്മ കൊടുത്ത പരാതിയിലാണ് കേസെടുത്തത്. മുറിയിൽനിന്ന് ആരതിയുടെ ഡയറി കണ്ടെടുത്തിട്ടുണ്ട്. ജോലിയേപ്പറ്റി തെറ്റായ വിവരംനൽകിയ ശേഷമാണ് അതുൽ വിവാഹം കഴിച്ചതെന്നും പരാതിയുണ്ട്.

തിരുവനന്തപുരത്ത് അര്‍ദ്ധരാത്രിയില്‍ അച്ഛന് നേരെ മക്കളുടെ ക്രൂരത! വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ബൈക്കില്‍ പാഞ്ഞു; കാരണം പണമോ?

തിരുവനന്തപുരം: കുടുംബവുമായി പിണങ്ങി കഴിയുകയായിരുന്ന പിതാവിനെ മൂന്ന് മക്കള്‍ ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. നേമം നരുവാമൂട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വള്ളംകെട്ടുവെട്ടിവിള ഭാഗത്ത് ‘മുരുകന്‍ സ്‌ക്രാപ്പ് ഷോപ്പ്’ നടത്തുന്ന തമിഴ്നാട് തിരുനെല്‍വേലി സ്വദേശി മുരുകനാണ് (55) മക്കളുടെ ആക്രമണത്തിന് ഇരയായത്. നെടുമങ്ങാട്, കരകുളം ഭാഗങ്ങളില്‍ താമസിക്കുന്ന മുരുകന്റെ മക്കളായ സെല്‍വി, ശിവ, ഹരികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആക്രിക്കടയില്‍ ഉറങ്ങുകയായിരുന്ന മുരുകനെ സംഘം ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികള്‍

‘എന്റെ മകളെ ആ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിടൂ’! പൂനെ കൊലക്കേസിൽ സ്വന്തം മകൾക്കെതിരെ പിതാവ്; നെഞ്ച് തകരുന്ന വെളിപ്പെടുത്തൽ!

പൂനെ: പൂനെയിലെ ലോഹഗഡ് കോട്ടയിൽ വെച്ച് പ്രതിശ്രുത വരനായ കേതൻ അഗർവാളിനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ മകൾക്കെതിരെ കടുത്ത നിലപാടുമായി പിതാവ് പ്രവീൺ ഗോയൽ. തന്റെ മകൾ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ അവൾക്ക് നിയമം നൽകുന്ന ഏറ്റവും കഠിനമായ ശിക്ഷ തന്നെ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേതനെ തള്ളിയിട്ടു കൊന്ന അതേ കോട്ടയിൽ കൊണ്ടുപോയി മകളെയും താഴേക്ക് തള്ളിയിടണമെന്നാണ് പ്രവീൺ ഗോയൽ ഇന്ത്യ ടുഡേ ടിവിക്ക് നൽകിയ വൈകാരികമായ അഭിമുഖത്തിൽ വ്യക്തമാക്കിയത്. ഒരു പിതാവെന്ന നിലയിൽ