ഹരിപ്പാട്: ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവര്യ ബസന്തിന്റെ (22) കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിദേശത്തുവെച്ച് നടന്ന കൊലപാതകമായതിനാൽ ലോക്കൽ പോലീസിന്റെ അന്വേഷണ പരിമിതികൾ കണക്കിലെടുത്താണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സാവരിയയുടെ ഹരിപ്പാട്ടുള്ള വീട് സന്ദർശിച്ച ശേഷമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.
ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ റീ-പോസ്റ്റ്മോർട്ടത്തിലാണ് സാവരിയ ക്രൂരമായ മർദ്ദനത്തിന് ഇരയായതായി വ്യക്തമാകുന്നത്. ലാപ്ടോപ്പുകൊണ്ട് തലയ്ക്ക് പിന്നിൽ ശക്തമായി അടിയേറ്റതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടംബങ്ങളുടെ ആരോപണം. സാവരിയയുടെ ശരീരത്തിൽ കാൽപാദം മുതൽ തല വരെയുള്ള ഭാഗങ്ങളിൽ ഗുരുതരമായ നിരവധി പരിക്കുകൾ കണ്ടെത്തിയിട്ടുണ്ടെന്നും, മരണത്തിന് മുൻപ് അവർ ക്രൂരമായ മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നുമാണ് കുടുംബാംഗങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് സാവരിയയുടെ സഹപാഠിയും മലപ്പുറം സ്വദേശിയുമായ സർഫുൾ അൻസാം നിലവിൽ ഉസ്ബെക്കിസ്ഥാൻ പോലീസിന്റെ കസ്റ്റഡിയിലാണ്. ഒരേ ഹോസ്റ്റലിൽ താമസിച്ചിരുന്ന സദറുൽ അനം സാവരിയയെ നിരന്തരം മർദിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. പ്രണയം നടിച്ച് സാവരിയയെ നിരന്തരം ശല്യം ചെയ്യുകയും മതംമാറ്റത്തിന് നിർബന്ധിക്കുകയും ചെയ്തിരുന്നതായും, ഇതിന് വഴങ്ങാത്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് സഹപാഠികൾ പറഞ്ഞതായി കുടംബം ആരോപിക്കുന്നത്.
കേസിന്റെ വിവരങ്ങൾ നേരിട്ടറിയാൻ കുടുംബാംഗങ്ങൾ ഉസ്ബെക്കിസ്ഥാനിൽ ചെന്നിരുന്നെങ്കിലും, അവിടുത്തെ അന്വേഷണത്തെക്കുറിച്ച് വ്യക്തമായ മറുപടിയൊന്നും അധികാരികളിൽ നിന്ന് ലഭിച്ചില്ല. ഇതിനെ തുടർന്നാണ് നാട്ടിലെത്തിച്ച മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കാൻ കുടുംബം തീരുമാനിച്ചത്. നിയമപോരാട്ടം ശക്തമാക്കാനും കുറ്റവാളി ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുന്നത് തടയാനുമായി ഹരിപ്പാട് പോലീസിനും കുടുംബം പരാതി നൽകിയിട്ടുണ്ട്.


വന്ആസൂത്രണത്തിനൊടുവില് കൊല, സിയയും ചേതനും കേതനെ തള്ളിയിടാന്‍ പരിശീലനം നടത്തി; പിടിക്കപ്പെട്ടാല്‍ പറയാന്‍ ദൃശ്യം മോഡല്‍ പരിശീലനം
വർക്കലയിൽ നവവധു ചികിത്സയിലിരിക്കെ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്







