സർക്കാർ ജോലിക്കായി അമ്മയെ കൊന്നു: മകൾ പിടിയിൽ

ജയ്പൂർ: ആശ്രിതനിയമനത്തിലൂടെ ഗവൺമെന്റ് ജോലി ലഭിക്കുന്നതിന് ബന്ധുക്കളോടൊപ്പം അമ്മയെ കൊലപ്പെടുത്തിയ ആയുഷിയും (23) അറസ്റ്റിൽ.

പ്രതാപ് നഗർ സ്വദേശിയായ നീരജ് ശർമ്മയെ (45) കൊലപ്പെടുത്തിയ കേസിലാണ് യുവതിയും ബന്ധുക്കളുമാണ് അറസ്റ്റിലായത്. നീരജയുടെ സഹോദരൻ രാകേശിന് തോന്നിയ സംശയത്തിലാണ് യുവതി പിടിയിലാവുന്നത്.

അപകടമരണമാണെന്ന് വരുത്തിതീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് സഹോദരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അമ്മയെ കൊല്ലാനായി ഏഴ് ലക്ഷം രൂപയാണ് ആയുഷി ചെലവാക്കിയത്. സംഭവത്തിൽ ആയുഷി‌യ്‌ക്ക് പുറമെ ആറ് ബന്ധുക്കളും അറസ്റ്റിലായി. ഒരു വർഷം മുൻപ് സർക്കാർ ജോലിയിലിരിക്കവെയാണ് നീരജ് ശർമ്മയുടെ ഭർത്താവ് വിജയ് കുമാർ ശ‌ർമ്മ മരിച്ചത്.

പിന്നാലെ ആശ്രിത നിയമനം വഴി നീരജയ്‌ക്ക് ജയ്‌പൂരിലെ കോടതിയിൽ ലോവർ ഡിവിഷൻ ക്ലർക്കായി ജോലി ലഭിക്കുകയുണ്ടായി. അമ്മയുടെ മരണശേഷം ആശ്രിതനിയമനത്തിലൂടെ ജോലി തനിക്ക് ലഭിക്കുമെന്നായിരുന്നു ആയുഷിയുടെ പ്രതീക്ഷ.അമ്മയുടെ സ്വത്തുക്കളും തനിക്ക് ലഭിക്കുമെന്ന് ആയുഷി വിശ്വസിച്ചു. ഒളിവിലുള്ള മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.