66 കിലോ കഞ്ചാവുമായി ട്രെയിൻ അരമണിക്കൂർ നേരത്തേയെത്തി

കോട്ടയം: പുണെ എക്സ്പ്രസിൽ പുലർച്ചെ പൊലീസ് നടത്തിയ പരിശോധനയിൽ 66 കിലോ കഞ്ചാവുമായി സഹോദരങ്ങളടക്കം 3 ബംഗാൾ സ്വദേശികൾ അറസ്റ്റിൽ. മൂർഷിദാബാദ് സ്വദേശികളായ എസ്.കെ.ഹസിബുൽ (20), റുബെൽ മൊണ്ടാൽ (28) എന്നിവരാണ് പിടിയിലായത്. കന്യാകുമാരിക്കു പോകുന്ന പുണെ എക്സ്പ്രസിന്റെ ശുചിമുറിയിലും കംപാർട്മെന്റിലുമായി 3 ചാക്കിലായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ഏകദോശം 19.8 ലക്ഷം രൂപയാണ് ഇതിൻറെ വില.

രാവിലെ 5.10ന് എത്തേണ്ട പുണെ എക്സ്പ്രസ് ഇന്നലെ അരമണിക്കൂറോളം നേരത്തേയാണ് എത്തിയത്. റെയിൽവേ പൊലീസിന്റെ പരിശോധനയ്ക്കിടെ ശുചിമുറിക്കു സമീപത്തായി ചാക്കുകെട്ടുകൾ കണ്ടു. സംശയം തോന്നി ഒപ്പമുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവാണെന്ന് അറിഞ്ഞത്. മുൻപ് എറണാകുളത്തേക്ക് 2 തവണ ഇതേസംഘം ട്രെയിൻവഴി കഞ്ചാവ് കടത്തിയിട്ടുണ്ട്. എറണാകുളത്തേക്കാണ് ഇത്തവണയും ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ പൊലീസ് പരിശോധനയുണ്ടെന്ന് വിവരം കിട്ടിയതോടെ കോട്ടയത്തേക്ക് പോകാൻ ഇടനിലക്കാരൻ സംഘത്തോട് നിർദേശിക്കുകയായിരുന്നു. ഇതിനിടെയാണ് പിടിയിലായത്. ബംഗാൾ സ്വദേശിയാണ് ഇടനിലക്കാരനെന്നാണ്  പോലീസ് നിഗമനം.

ഒഡീഷയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. കഞ്ചാവിന്റെ ഗന്ധം പുറത്തു വരാതിരിക്കാൻ ചാക്കിനുള്ളിൽ കട്ടിയുള്ള കമ്പിളിപ്പുതപ്പും പാറ്റ ഗുളികകളും ഇട്ടാണ് എത്തിച്ചത്. പ്രധാന ഇടപാടുകാരൻ വാട്സാപ് വീഡിയോ കോളിലൂടെയാണ് ഇവരുമായി ബന്ധപ്പെട്ടിരുന്നതെന്നാണ് ഇവർ അറിയിച്ചത്. കാരിയർമാരായ ഇവർ നിശ്ചിത സ്ഥലത്ത് കഞ്ചാവ് എത്തിച്ചാൽ ഇവർക്ക് പ്രതിഫലം ലഭിക്കുന്നതാണ് പതിവ് രീതി. സ്റ്റേഷൻ ഹൗസ് ഓഫിസർ അനുപ് സി.നായർ, റെയിൽവേ ഡാൻസാഫ് ടീം എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. കോട്ടയം റെയിൽവേ സ്റ്റേഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ടയുമിതാണ്. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.