തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസവും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡിഷയ്ക്കും മുകളിലായാണ് ന്യൂനമർദം രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനഫലമായി ഓഗസ്റ്റ് എട്ട് മുതൽ 12 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നേരിയതുമുതൽ മിതമായതുവരെയുള്ള മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് എട്ട്, ഒൻപത് തീയതികളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ

