മലപ്പുറം: പരപ്പനങ്ങാടി – നാടുകാണി സംസ്ഥാന പാതയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. മലപ്പുറം പാണക്കാട് ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്നാണ് പ്രധാന പാതയിലെ ഗതാഗതം നിലച്ചത്. ഇന്ന് രാവിലെ മുതൽ ആരംഭിച്ച മണ്ണൊലിപ്പ് പിന്നീട് വലിയ രീതിയിലുള്ള മണ്ണിടിച്ചിലായി മാറുകയായിരുന്നു. റോഡിലേക്ക് മണ്ണ് കുത്തിയൊലിച്ചു വരുന്നതിനാൽ ഏതു നിമിഷവും വലിയൊരു ഭാഗം താഴേക്ക് പതിക്കാനുള്ള അപകടസാധ്യത നിലനിൽക്കുന്നുണ്ട്. മഴ തുടർന്നാൽ സ്ഥിതി അതീവ ഗുരുതരമായേക്കുമെന്നാണ് വിലയിരുത്തൽ. സ്ഥലത്തിന് സമീപം സ്ട്രെയിറ്റ് പാത്ത് സ്കൂൾ പ്രവർത്തിക്കുന്നുണ്ട്, ഇതിന്റെ ഹോസ്റ്റലും തൊട്ടടുത്താണ്

