ന്യൂഡൽഹി : സ്ത്രീയുടെ വസ്ത്രം ബലമായി അഴിച്ചുമാറ്റുന്നതും ശരീരത്തിൽ അനുചിതമായി സ്പർശിക്കുന്നതും പീഡനശ്രമമായി കണക്കാക്കാനാകില്ലെന്ന പട്ന ഹൈക്കോടതിയുടെ പരാമർശത്തിൽ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ലൈംഗിക കുറ്റകൃത്യ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ജഡ്ജിമാർ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ച് നാഷനൽ ജുഡീഷ്യൽ അക്കാദമി കമ്മിറ്റി തയാറാക്കിയ റിപ്പോർട്ട് രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും ജില്ലാ കോടതികൾക്കും സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റികൾക്കും നിയമ വകുപ്പുകൾക്കും പ്രോസിക്യൂഷൻ ഡയറക്ടറേറ്റുകൾക്കും കൈമാറാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. സമാനമായ വിധിയിലൂടെ
നാസിക് : വിനോദയാത്രയ്ക്കിടെ പീഡനശ്രമം എതിർത്ത യുവതിയെയും കുടുംബത്തെയും യുവാക്കളുടെ സംഘം 20 കിലോമീറ്ററോളം പിന്തുടർന്ന് ആക്രമിച്ചു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഇഗത്പുരിയിലുള്ള ബാവ്ലി ഡാം വെള്ളച്ചാട്ടത്തിനു സമീപമാണ് സംഭവം. കേസിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഞായറാഴ്ച വിനോദസഞ്ചാരത്തിനെത്തിയ എട്ടംഗ കുടുംബത്തിനാണ് ദുരനുഭവം ഉണ്ടായത്. ഭക്ഷണം കഴിച്ചും വെള്ളത്തിൽ കളിച്ചും സമയം ചെലവഴിച്ച ശേഷം മടങ്ങാൻ ഒരുങ്ങവെ, അവിടെയുണ്ടായിരുന്ന രണ്ടു യുവാക്കൾ യുവതിയെ വിളിച്ച് ശല്യപ്പെടുത്താൻ തുടങ്ങിയെന്നാണ് പരാതി. വിസിലടിച്ചും അശ്ലീലവാക്കുകൾ പറഞ്ഞും യുവാക്കൾ പെരുമാറിയതോടെ


