നവസാരി (ഗുജറാത്ത്): മേൽക്കൂരയിൽ നിന്ന് വെള്ളം ഇറ്റുവീഴുന്നു, വീട് പൂർണമായും വെള്ളത്തിനടിയിൽ. നിരാശ തളംകെട്ടിനിൽക്കുന്ന ആ നിമിഷത്തിൽ കണ്ണീർ അടക്കി, തന്റെ ഭാവി കെട്ടിപ്പടുക്കാൻ വീണ്ടും എഴുന്നേറ്റു നിൽക്കുകയാണ് പത്ത് വയസ്സുകാരൻ വിരാൾ. എൻജിനീയറാകണം എന്നതാണ് അവന്റെ സ്വപ്നം. ഗുജറാത്തിലെ നവസാരിയിൽ നിന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തതാണ് ഈ ഹൃദയസ്പർശിയായ കഥ. വെള്ളിയാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കും ഇടയിൽ 24 മണിക്കൂറിനുള്ളിൽ 400 എംഎമ്മിലധികം മഴയാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. ഒരാഴ്ചയ്ക്കുള്ളിലെ രണ്ടാമത്തെ ശക്തമായ മഴ. നൂറുകണക്കിന് വീടുകൾ വെള്ളത്തിനടിയിലായി, ആയിരക്കണക്കിന്

