ഏഷ്യയിലേക്കുള്ള എണ്ണയുടെ വില കുറച്ച് സൗദി :രാജ്യത്ത് ഇന്ധനവില കുറയുമോ ?

ന്യൂഡൽഹി :രാജ്യത്തെ പെട്രോൾ, ഡീസൽ വില കുറയ്ക്കാനുള്ള തീരുമാനം 20-ാം തീയതിക്ക് മുമ്പ് എണ്ണക്കമ്പനികൾ എടുക്കാൻ സാധ്യത. പാർലമെന്റ് സമ്മേളനം തുടങ്ങുംമുമ്പ് വില കുറച്ചേക്കും.അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുന്നതും സൗദി അറേബ്യ ക്രൂഡ് ഓയിൽ വില കുറച്ചതും സർക്കാർ വിലയിരുത്തും. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്ന സാഹചര്യത്തിലാണ് ഇന്ധനവില ഉയർത്തിയത്. എട്ട് രൂപയോളമാണ് രാജ്യത്ത് ഇന്ധനവില ഉയർന്നത്. ഇത് കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്. നേരത്തെ, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്

‘സാരിയുടെ ഡിസൈൻ കോപ്പിയടിച്ചു, സബ്യസാചി ചെയ്തതെന്ത്?

മുംബൈ: ഇന്ത്യയിലെ പ്രമുഖ ഫാഷൻ ഡിസൈനറായ സബ്യസാചി മുഖർജിക്കെതിരെ ഡിസൈൻ മോഷ്ടിച്ചുവെന്ന ആരോപണവുമായി യുവതി. പല സെലിബ്രിറ്റികളും സബ്യസാചി രൂപകൽപ്പന ചെയ്ത വസ്ത്രം ധരിച്ചാണ് വേദികളിൽ തിളങ്ങാറ്. കാൻ ചലച്ചിത്രമേള, മെറ്റ് ഗാല തുടങ്ങിയ അന്താരാഷ്ട്ര ഇവന്റുകളിൽ സബ്യസാചി ഡിസൈൻ ചെയ്ത വസ്ത്രങ്ങളണിഞ്ഞ് ബോളിവുഡ് താരങ്ങൾ പ്രത്യക്ഷപ്പെടുന്നത് വലിയ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ സബ്യസാചി തന്റെ പുതിയ കളക്ഷൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. സാരി എഡിറ്റ് എന്ന് പേരിട്ട ഈ കളക്ഷനിലെ സാരിക്കെതിരെയാണ് മോഷണ ആരോപണമുയർന്നത്. 3ഡി ബ്രൂച്ച് ഉള്ള കറുത്ത സാരിയാണിത്.