ആനപ്രേമികളുടെ പറുദീസ! വടക്കുംനാഥനിൽ ഇന്ന് 55 ഗജവീരന്മാർ, 25,000ത്തിലധികം പേർ എത്തുമെന്ന് പ്രതീക്ഷ; കാഴ്ചയ്ക്കായി തടിച്ചുകൂടി ജനം

Vadakkumnathan temple elephant lovers Aanayoottu crowd വടക്കുംനാഥൻ ആനപ്രേമികൾ ചിത്രം

തൃശൂർ : കേരളത്തിലെ ആനപ്രേമികളുടെ പ്രിയപ്പെട്ട വാർഷിക ചടങ്ങായ ആനയൂട്ടിന് ഇന്ന് വടക്കുംനാഥ ക്ഷേത്ര തിരുമുറ്റം വേദിയാകുന്നു. കർക്കടകം ഒന്നിനോട് അനുബന്ധിച്ച് നടക്കുന്ന ഈ ചടങ്ങിൽ 55ലധികം ആനകൾ അണിനിരക്കുമെന്നാണ് പ്രതീക്ഷ. 25,000ത്തിലധികം ആനപ്രേമികൾ ഇന്ന് വടക്കുംനാഥനിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ. രാവിലെ 9.30ന് ചടങ്ങുകൾ ആരംഭിക്കും. ജനപ്രതിനിധികളും ദേവസ്വം അധികൃതരും പ്രമുഖ വ്യക്തികളും ആനകൾക്ക് ഭക്ഷണം നൽകുന്ന ചടങ്ങിൽ പങ്കെടുക്കും. തിരക്ക് നിയന്ത്രിക്കാൻ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്, 200ലധികം പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. എറണാകുളം ശിവകുമാർ, പാറമേക്കാവ് കാളിദാസൻ,