ആനപ്രേമികളുടെ പറുദീസ! വടക്കുംനാഥനിൽ ഇന്ന് 55 ഗജവീരന്മാർ, 25,000ത്തിലധികം പേർ എത്തുമെന്ന് പ്രതീക്ഷ; കാഴ്ചയ്ക്കായി തടിച്ചുകൂടി ജനം

Vadakkumnathan temple elephant lovers Aanayoottu crowd വടക്കുംനാഥൻ ആനപ്രേമികൾ ചിത്രം
തൃശൂർ : കേരളത്തിലെ ആനപ്രേമികളുടെ പ്രിയപ്പെട്ട വാർഷിക ചടങ്ങായ ആനയൂട്ടിന് ഇന്ന് വടക്കുംനാഥ ക്ഷേത്ര തിരുമുറ്റം വേദിയാകുന്നു. കർക്കടകം ഒന്നിനോട് അനുബന്ധിച്ച് നടക്കുന്ന ഈ ചടങ്ങിൽ 55ലധികം ആനകൾ അണിനിരക്കുമെന്നാണ് പ്രതീക്ഷ. 25,000ത്തിലധികം ആനപ്രേമികൾ ഇന്ന് വടക്കുംനാഥനിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ.
രാവിലെ 9.30ന് ചടങ്ങുകൾ ആരംഭിക്കും. ജനപ്രതിനിധികളും ദേവസ്വം അധികൃതരും പ്രമുഖ വ്യക്തികളും ആനകൾക്ക് ഭക്ഷണം നൽകുന്ന ചടങ്ങിൽ പങ്കെടുക്കും. തിരക്ക് നിയന്ത്രിക്കാൻ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്, 200ലധികം പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
എറണാകുളം ശിവകുമാർ, പാറമേക്കാവ് കാളിദാസൻ, പമ്പാടി സുന്ദരൻ, പുതുപ്പള്ളി സാധു, പുതുപ്പള്ളി കേശവൻ, ബാസ്റ്റിൻ വിനയസുന്ദർ തുടങ്ങിയ ഫാൻ ബേസുള്ള ഗജവീരന്മാരാണ് ആനപ്രേമികളെ പ്രധാനമായും ആകർഷിക്കുന്നത്. ഗുരുവായൂർ ദേവസ്വത്തിന്റെ ആനകളും ഏഴോളം പിടിയാനകളും ഇന്ന് ഊട്ടിനെത്തും. കഴിഞ്ഞ വർഷം 9 പിടിയാനകൾ ഉൾപ്പെടെ 63 ആനകളാണ് ആനയൂട്ടിനെത്തിയത്.
രാവിലെ അഞ്ചിന് മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. 10,008 നാളികേരം, 2,000 കിലോ അവിൽ, 2,000 കിലോ ശർക്കര, 350 കിലോ മലർ, 60 കിലോ എള്ള് എന്നിവ ഹോമത്തിനായി ഉപയോഗിക്കും. ആനകൾക്കുള്ള പ്രത്യേക ഭക്ഷണത്തിൽ അഷ്ടചൂർണവും ഔഷധങ്ങളും ചേർത്ത അരി ഉരുളകൾക്കു പുറമേ ആപ്പിൾ, മുന്തിരി, കരിമ്പ്, വാഴപ്പഴം, തണ്ണിമത്തൻ, കക്കരിക്ക എന്നിവയും ഉൾപ്പെടും.
ഫോട്ടോഗ്രാഫർമാരും ടൂറിസ്റ്റുകളും കുട്ടികളും മുതിർന്നവരും ഒരുപോലെ കാത്തിരിക്കുന്ന ഈ ചടങ്ങ്, ആഘോഷത്തിനും ആരാധനയ്ക്കും ഒപ്പം ആനകളോടുള്ള കേരളത്തിന്റെ സവിശേഷ സ്നേഹബന്ധത്തിന്റെ പ്രതീകം കൂടിയാണ്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.