പെട്രോൾ വിലയും E20 ആശങ്കയും; ഇന്ത്യ EVയിലേക്ക്?ജൂലായിൽ മാത്രം 3,27,901 വൈദ്യുത വാഹനങ്ങൾ നിരത്തിൽ; പുതിയ റെക്കോർഡ്!

E20 VS EV Vehicles

മുംബൈ: ഇന്ത്യയിൽ വാഹങ്ങൾ വാങ്ങുന്നതിൽ വലിയ മാറ്റം വന്നുതുടങ്ങിയിരിക്കുകയാണ്. പ്രധാനമായും ഇതിന് രണ്ടു കാരണങ്ങളാണ് ഉള്ളത്. ഒന്ന്, പശ്ചിമേഷ്യാ സംഘർഷത്തെത്തുടർന്ന് പെട്രോൾ, ഡീസൽ വില ഉയർന്നതും രണ്ട്, എഥനോൾ ചേർത്ത പെട്രോൾ ഉപയോഗം വാഹനങ്ങളുടെ ഇന്ധനക്ഷമത കുറയ്ക്കുന്നതായുള്ള റിപ്പോർട്ടുകളുമാണ്. ഇതുമൂലം രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ വിൽപ്പന കുത്തനെ ഉയർന്നിരിക്കുകയാണ്. കണക്കുകൾ പ്രകാരം, ജൂലായിൽ 3,27,901 വൈദ്യുതവാഹനങ്ങളാണ് നിരത്തുകളിലെത്തിയത്.  ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (ഫാഡ) പുറത്തുവിട്ട കണക്കുകളാണിത്. ഇതുവരെയുള്ളതിൽ ഒരുമാസത്തെ ഏറ്റവും ഉയർന്ന വിൽപ്പന കണക്ക്