കേരള പൊലീസ് അസോസിയേഷൻ (കെപിഒഎ) പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിയോഗിച്ച അഡ്ഹോക് കമ്മിറ്റിക്ക് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി. സംഘടനകളുടെ പുനഃസംഘടനയും അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനവും തടഞ്ഞുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനുള്ള സ്റ്റേ തുടരും. സ്റ്റേ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്ഹോക് കമ്മിറ്റിയംഗം ജി.ആർ അജിത് നൽകിയ ഹർജി ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, പ്രീത എ.കെ എന്നിവരുടെ ഡിവിഷൻ ബെഞ്ച് സ്വീകരിച്ചില്ല. ഡിവിഷൻ ബെഞ്ചിന്റെ നിലപാടിനെ തുടർന്ന് ഹർജിക്കാരൻ അപ്പീൽ പിൻവലിക്കുകയായിരുന്നു. വിഷയം നിലവിൽ പരിഗണിക്കുന്ന സിംഗിൾ

