“ഐ ആം കമിങ്” : തമിഴ്നാട് മുഖ്യമന്ത്രി വിജയ് അവസാനമായി അഭിനയിച്ച “ജനനായകൻ” ജൂലൈ 23ന് തിയേറ്ററുകളിലേക്ക് ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകൻ. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടുകൊണ്ട് കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ്. ജൂലൈ 23ന് ചിത്രം വേൾഡ് വൈഡ് റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ്

