പാലക്കാട് ദേശീയപാതയിൽ യാത്രക്കാർക്ക് ഇനിയും ദുരിതമോ? സർവീസ് റോഡും മേൽപാലങ്ങളും വൈകുന്നു; നിർമാണം വേഗത്തിലാക്കാൻ നിതിൻ ഗഡ്കരിയുടെ വാതിൽക്കൽ പാലക്കാട് എംപി കെ. രാധാകൃഷ്ണൻ എംപി

കെ. രാധാകൃഷ്ണൻ എംപി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ദേശീയപാത 544 നിർമാണ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു

പാലക്കാട് : പാലക്കാട്–വാണിയമ്പാറ ദേശീയപാത 544ലെ സർവീസ് റോഡുകളുടെയും മേൽപാലങ്ങളുടെയും നിർമാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന ആവശ്യവുമായി കെ.രാധാകൃഷ്ണൻ എംപി, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തി . മണ്ഡലത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങളും നിർമാണത്തിലെ പുരോഗതിയും കേന്ദ്രമന്ത്രിയെ അറിയിച്ചു. ഈ മാസം ഒന്നിനു പാലക്കാട് കലക്ടറേറ്റിൽ ജനപ്രതിനിധികളുടെയും ദേശീയപാത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് എംപി കേന്ദ്രമന്ത്രിയെ കണ്ടത്. ദേശീയപാതയിലെ നിർമാണ പ്രവൃത്തികൾ കൃത്യസമയത്തു പൂർത്തിയാക്കുന്നത് ഉറപ്പാക്കണമെന്നും സുരക്ഷയ്ക്കായുള്ള