ബംഗളൂരു: കർണാടകയിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ. പരിശോധനയ്ക്കായി കോഴിക്കോട് നിന്നും വിദഗ്ധസംഘം അപകട സ്ഥലത്തേക്ക് പുറപ്പെട്ടു. ജില്ലാഭരണകകൂടത്തിലെ ഉദ്യോഗസ്ഥരും സംഘത്തിനൊപ്പമുണ്ട്. ബസ് ഓടിച്ചിരുന്ന കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷും കണ്ടക്ടറായ കോഴിക്കോട് കോവൂർ സ്വദേശി എൻ എം അരുണും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ബെംഗളൂരു കെഎസ്ആർടിസി അപകടം ടിക്കറ്റ് മെഷീന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. മെഷീൻ പരിശോധിച്ചാൽ മാത്രമേ യാത്രക്കാരുടെ കൃത്യമായ എണ്ണം

