തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി നിർദേശം നടപ്പിലാക്കാൻ കേരളം. അപകടകാരികളും അക്രമാസക്തരുമായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശമാണ് നടപ്പാക്കാനൊരുങ്ങുന്നത്. കർശനമായ വെറ്ററിനറി മാർഗനിർദേശങ്ങൾക്ക് വിധേയമായി അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. സംസ്ഥാനതല നിരീക്ഷണ സമിതി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ ഒരു സംസ്ഥാനതല നിരീക്ഷണ സമിതി ഇതിനായി രൂപീകരിച്ചു. വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടർ, സംസ്ഥാന പൊതുജനാരോഗ്യ പരിസ്ഥിതി ഓഫീസർ, മൃഗസംരക്ഷണ

