തിരുവനന്തപുരം:സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടലിന് ഹൈക്കോടതി ഒരുങ്ങുന്നു. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നത് സംബന്ധിച്ച് കോടതി ഉടൻ മാർഗനിർദേശം പുറപ്പെടുവിക്കും. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ എണ്ണത്തിലെ കുറവ് ഗൗരവകരമാണെന്ന് കഴിഞ്ഞ ദിവസം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ പരിശോധന നടത്തിയ ഹൈക്കോടതിയിലെ വിദഗ്ദ്ധസംഘം വിലയിരുത്തി. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവർ നേരിട്ടെത്തിയാണ് പേരൂർക്കടയിലെ ആശുപത്രിയിൽ പരിശോധന നടത്തിയത്. മുൻപ് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും

