മലപ്പുറം: പരപ്പനങ്ങാടി – നാടുകാണി സംസ്ഥാന പാതയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തിയ മണ്ണിടിച്ചിൽ സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്തുവരുന്നു. മലപ്പുറം പാണക്കാട് ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്നാണ് പ്രധാന പാതയിലെ ഗതാഗതം നിലച്ചത്. ഇന്ന് രാവിലെ മുതൽ ആരംഭിച്ച മണ്ണൊലിപ്പ് പിന്നീട് വലിയ രീതിയിലുള്ള മണ്ണിടിച്ചിലായി മാറുകയായിരുന്നു. സ്ഥലത്തിന് സമീപം സ്ട്രെയിറ്റ് പാത്ത് സ്കൂൾ പ്രവർത്തിക്കുന്നുണ്ട്, ഇതിന്റെ ഹോസ്റ്റലും തൊട്ടടുത്താണ്. മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ഹോസ്റ്റലിലെ കുട്ടികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. വിഷയത്തിൽ നഗരസഭാ ചെയർപേഴ്സൺ റിനിഷ റഫീക്ക് ഇപ്പോൾ

