“സ്വയം പ്രഖ്യാപിത നോൺ-ബയോളജിക്കൽ പിഎം”; മോദിയെ കടുത്ത ഭാഷയിൽ വിമർശിച്ച് ജയറാം രമേശ്, ചോദ്യപ്പേപ്പർ ചോർച്ചയിലും രാമക്ഷേത്ര സംഭാവനയിലും മാപ്പ് ചോദിക്കണം!

Jairam Ramesh Modi victim card apology NEET Ram Mandir ജയറാം രമേശ് മോദി വിമർശനം ചിത്രം

പ്രധാനമന്ത്രി നരേന്ദ്ര മോദി “വിക്ടിം കാർഡ്” ഇറക്കി ആസ്വദിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. തന്റെ മുൻഗാമികൾക്കും രാഷ്ട്രീയ എതിരാളികൾക്കും എതിരെ ഏറ്റവും നികൃഷ്ടമായ വാക്കുകളാണ് മോദി പ്രയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “സ്വയം പ്രഖ്യാപിത നോൺ-ബയോളജിക്കൽ പിഎം” എക്സ് പോസ്റ്റിലൂടെയാണ് ജയറാം രമേശിന്റെ രൂക്ഷ വിമർശനം. “സ്വയം പ്രഖ്യാപിത നോൺ-ബയോളജിക്കൽ പിഎം വിക്ടിം കാർഡ് കളിക്കുന്നത് ആസ്വദിക്കുന്നു. തന്റെ മുൻഗാമികൾക്കും രാഷ്ട്രീയ എതിരാളികൾക്കും എതിരെ നികൃഷ്ടമായ വാക്കുകളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. പൊതു പ്രസംഗങ്ങളിൽ മാത്രമല്ല, പാർലമെന്റിനകത്തും