ആലുവയിൽ കൂട്ടുകാരിയുടെ വീട്ടിൽ പോയ 12 വയസ്സുകാരിയെ കാണാനില്ല; കുട്ടിയ്ക്കായി തിരച്ചിൽ, ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ

ആലുവ : കരുമാലൂരിൽ 12 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമാലൂർ സ്വദേശിയായ ശ്രീജേഷിന്റെ മകൾ ശ്രീഭദ്രയെയാണ് ഇന്നലെ രാത്രി മുതൽ കാണാതായത്. ഇന്നലെ രാത്രി എട്ടരയോടെ സമീപത്തെ കൂട്ടുകാരിയുടെ വീട്ടിൽ‌ പാഠപുസ്തകം വാങ്ങാൻ പോകുന്നുവെന്ന് പറഞ്ഞാണ് ശ്രീഭദ്ര വീട്ടിൽ നിന്ന് പുറത്തിറങ്ങിയത്. എന്നാൽ പിന്നീട് കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. ശനിയാഴ്ച രാവിലെ കുട്ടി വീട്ടിൽ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് കൂട്ടുകാരിയുടെ വീട്ടിലേക്ക് പുസ്തകം വാങ്ങാനായി പോയത്. ശ്രീഭദ്ര വീട്ടിലെത്തിയതായി കൂട്ടുകാരി സ്ഥിരീകരിച്ചു.