അരാഹോയെ സ്വന്തമാക്കാൻ ലിവർപൂൾ; ബാഴ്സലോണയുമായി ഇടഞ്ഞതിന് പിന്നിലെ ആ നീക്കം; ആരാധകർ ആകാംക്ഷയിൽ!

ലിവർപൂളിലേക്ക് ലോൺ അടിസ്ഥാനത്തിൽ ചേക്കേറാനൊരുങ്ങുന്ന ബാഴ്സലോണ താരം റൊണാൾഡ് അരാഹോ

അപ്രതീക്ഷിത നീക്കവുമായി ലിവർപൂൾ. ബാഴ്സലോണയുടെ ഉറുഗ്വേൻ സെന്റർ ബാക്ക് റൊണാൾഡ് അരാഹോയെ സ്വന്തമാക്കാൻ ലിവർപൂൾ ധാരണയിലെത്തിയിരിക്കുകയാണ്. ട്രാൻസ്ഫറുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളെല്ലാം അന്തിമഘട്ടത്തിലാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഔദ്യോഗിക കരാറുകളിൽ ഒപ്പുവെക്കുമെന്നാണ് സൂചന. ബാഴ്സലോണ സ്പോർട്ടിങ് ഡയറക്ടർ ഡെക്കോയും ഈ നീക്കത്തിന് പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. പ്രാരംഭ ഘട്ടത്തിൽ ലോൺ അടിസ്ഥാനത്തിലാണ് അരാഹോ ലിവർപൂളിൽ എത്തുന്നത്. സീസണിന്റെ അവസാനത്തിൽ താരത്തെ സ്ഥിരമായി സ്വന്തമാക്കാനുള്ള ‘ബൈ ഓപ്ഷൻ’ കരാറിലുണ്ട്. എന്നാൽ ഇത് നിർബന്ധിത ക്ലോസ് അല്ലാത്തതിനാൽ, സീസണിന് ശേഷം പ്രകടനം