അര്‍ജുന്റെ വേദന മായും മുന്‍പ് രാജേഷ്, തിരച്ചില്‍ തുടരുന്നു. ആ പോരാളി തിരിച്ചുവരുമെന്ന് പ്രതീക്ഷ

മലയാളികള്‍ ഒന്നായി പ്രാര്‍ഥനയോടെ ഷിരൂരിലേക്ക് ഉറ്റുനോക്കിയ ദിനങ്ങള്‍ മറന്നിട്ടില്ല ആരും. അന്ന് കണ്ണീരോര്‍മ്മയായി അര്‍ജുന്‍ മാറി. ഷിരൂര്‍ ദുരന്തത്തിന് രണ്ടാണ്ട് രണ്ടാഴ്ച മുന്‍പാണ് തികഞ്ഞത്. ഒരു പെരുമഴക്കാലത്തിന്റെ തോരാദുഃഖമായി വിക്ടര്‍ ജോര്‍ജ് ഓര്‍മ്മയായിട്ട് കാല്‍നൂറ്റാണ്ട് തികഞ്ഞത് ജൂലൈ 9 നാണ്. ഇപ്പോഴിതാ രാജേഷും. സാഹസികത എന്നും ഹരമായിരുന്ന, ദുരന്തമുണ്ടായാല്‍ ഭയമില്ലാതെ ഓടിയെത്തുന്ന രാജേഷിനായുള്ള കാത്തിരിപ്പിലാണ് കുടുംബവും നാട്ടുകാരും സുഹൃത്തുക്കളും. അഡ്വഞ്ചര്‍ ഡിസാസ്റ്റര്‍ സൊസൈറ്റിയില്‍ അംഗമായ രാജേഷ് ഒരു മാസം മുമ്പാണ് കണ്ണൂരില്‍ പരിശീലനത്തിന്റെ ഭാഗമായി പോയത്. ഒരാഴ്ചമുമ്പ്