കാലം മാറുമ്പോൾ ഫാഷനും ചിന്താഗതികളും തന്നെ മാറും . എന്നാൽ ഒരു വ്യക്തിയുടെ വസ്ത്രധാരണത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ഇന്നും സോഷ്യൽ മീഡിയയിൽ ശക്തമാണ്. പ്രത്യേകിച്ച് സെലിബ്രിറ്റി കുടുംബങ്ങളിലെ അംഗങ്ങൾ അവരുടെ ജീവിതശൈലിയും വസ്ത്രതിരഞ്ഞെടുപ്പുകളും പങ്കുവയ്ക്കുമ്പോൾ, അതിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി അഭിപ്രായങ്ങൾ ഉയരാറുണ്ട്.എന്നാൽ ഇപ്പോൾനടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെ വിമർശിച്ച് വ്ലോഗർ ഷെഫീന പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ‘നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം’ എന്ന് പറഞ്ഞായിരുന്നു ഷെഫീനയുടെ വിമർശനം.

