ബക്രീദിന് മുൻപ് ഗോവധ വിലക്ക്: ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ ; വിജയ് സർക്കാരിന്റെ വിജയം!

ന്യൂഡൽഹി : തമിഴ്നാട്ടിൽ പശുക്കളെയും കിടാങ്ങളെയും കശാപ്പ് ചെയ്യുന്നത് വിലക്കിക്കൊണ്ട് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് സുപ്രീം കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചു. തമിഴ്നാട് സർക്കാർ സമർപ്പിച്ച പ്രത്യേക ഹർജിയിലാണ് ഈ ഇടക്കാല തീരുമാനം. ഇതോടു കൂടി മുഖ്യമന്ത്രി ജോസഫ് വിജയിയോടുള്ള തമിഴ് മക്കളുടെ വിശ്വാസം ഊട്ടിയുറപ്പിക്കപ്പെടുകയാണ്. ബക്രീദിന് തലേന്ന്, അതായത് മേയ് 28ന്, സംസ്ഥാനത്ത് എവിടെയും പശുക്കളെയോ കിടാങ്ങളെയോ കശാപ്പ് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താൻ ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും നിർദേശം നൽകിക്കൊണ്ട് മേയ് 27നാണ് ഹൈക്കോടതി