തിരുവനന്തപുരം : കേരളത്തിൽ കനത്ത മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് ഇന്ന് 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ സ്ഥാപനങ്ങൾക്കാണ് അവധി. കോട്ടയം കോട്ടയം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ട്യൂഷന്‍ സെന്‍ററുകള്‍, സ്‌പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കണ്ണൂർ പ്രഫഷനൽ കോളജുകൾ,
പത്തനംതിട്ട : സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ പത്താം ക്ലാസ് സർട്ടിഫിക്കറ്റുകളിൽ ജാതിയും മതവും രേഖപ്പെടുത്താത്ത നിലവിലെ രീതി, ഭാവിയിൽ സംവരണ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ പ്രായോഗിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആശങ്ക ഉയരുന്നു. സംസ്ഥാന സിലബസിലെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകളിൽ ജാതിയും മതവും പ്രത്യേകം രേഖപ്പെടുത്താറുണ്ട്. ഉന്നതവിദ്യാഭ്യാസ പ്രവേശനം, സ്കോളർഷിപ്പുകൾ, സർക്കാർ നിയമനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്ക് നിലവിൽ ജാതി രേഖ നിർബന്ധമാണ്. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ പഠിച്ചവർ ജാതി, നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷിക്കുമ്പോൾ നിലവിൽ മാതാപിതാക്കളുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റാണ്


