ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങി സ്‌കൈറൂട്ട്; ദൗത്യം 18-ന്

Skyroot Vikram-1 rocket ready for private orbital launch from Sriharikota

ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ രംഗം നിർണായക മുന്നേറ്റത്തിന് ഒരുങ്ങുന്നു. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ വിക്രം-1 റോക്കറ്റിന്റെ പ്രഥമ വിക്ഷേപണം ജൂലായ് 18 ശനിയാഴ്ച നടക്കും. രാജ്യത്ത് സ്വകാര്യ മേഖലയിൽ ആദ്യമായി വികസിപ്പിച്ച ഓർബിറ്റൽ-ക്ലാസ് റോക്കറ്റാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ (SDSC-SHAR) ആദ്യ വിക്ഷേപണ പാഡിൽ നിന്നാണ് വിക്ഷേപണം. ഇന്ത്യൻ സമയം രാവിലെ 11:30-നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് സ്വകാര്യ എയ്‌റോസ്‌പേസ് കമ്പനി വികസിപ്പിച്ചെടുത്ത ഒരു ഇന്ത്യൻ റോക്കറ്റ് ഇന്ത്യൻ