പുതിയ ഹിമാലയൻ 440 ഇന്ത്യൻ വിപണിയിലെത്തിക്കാൻ ഒരുങ്ങി റോയൽ എൻഫീൽഡ്. 2026 സെപ്റ്റംബറോടെ ഈ മോഡൽ നിരത്തിലെത്തുമെന്നാണ് സൂചന. സ്ക്രാം 440-നും ഹിമാലയൻ 450-നും ഇടയിലായിരിക്കും ഇതിന്റെ സ്ഥാനം. സ്ക്രാം 440-ന് കരുത്തേകുന്ന അതേ 443 സിസി സിംഗിൾ സിലിണ്ടർ എയർ-ഓയിൽ കൂൾഡ് എൻജിൻ തന്നെയാണ് ഈ മോഡലിലും പ്രതീക്ഷിക്കുന്നത്. 6-സ്പീഡ് ഗിയർബോക്സുമായി എത്തുന്ന എൻജിൻ 25.4 bhp കരുത്തും 34 Nm ടോർക്കും ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഓഫ്-റോഡിംഗിന് അനുയോജ്യമായ തരത്തിൽ മികച്ച ലോ-എൻഡ് ടോർക്ക് നൽകുന്ന

