മെഡിക്കൽ കോളേജിൽ സുരക്ഷാ വീഴ്ച? ഉറക്കഗുളികകളും വിഷാദമരുന്നുകളും മോഷണം, ഡബിൾ ലോക്കറിലെ സുരക്ഷിത മരുന്നുകൾ പോലും അപ്രത്യക്ഷം

Medical college medicine theft

തിരുവന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി വാർഡിൽനിന്ന് നാർക്കോട്ടിക് വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ മോഷണംപോയി. 14-ാം വാർഡിൽ ശനിയാഴ്‌‌ച പുലർച്ചെയാണ് മോഷണം നടന്നത്. ഫാർമസിയിൽനിന്ന് എത്തിച്ച മരുന്ന് നഴ്‌സുമാ‌ർ വാർഡിൽ വിതരണം ചെയ്യുന്നതിനിടെയാണ് മോഷണം നടന്നത്. മോഷ്‌ടിച്ച മരുന്നുകളുടെ അളവ് ലഭ്യമായിട്ടില്ല. ഇവയിൽ ഉറക്കഗുളികകളും വിഷാദത്തിനും ഉത്‌കണ്ഠയ്‌ക്കും കഴിക്കുന്ന മരുന്നുകളും ഉൾപ്പെടുന്നു. അതീവസുരക്ഷയിൽ ഡബിൾ ലോക്കറിൽ സൂക്ഷിക്കേണ്ട മരുന്നുകളാണ് മോഷണം പോയതെന്നാണ് വിവരം.മോഷണം പോയ മരുന്നുകൾ നർക്കോട്ടിക്‌സ് വിഭാഗത്തിൽപ്പെടുന്നവയായതിനാൽ ഡോക്‌ടറുടെ നിർദേശമില്ലാതെ ഇതുപയോഗിച്ചാൽ ഗുരുതര പ്രത്യാഘാ‌തങ്ങളുണ്ടാകും. ആശുപത്രി സെക്യൂരിറ്റി ഓഫീസറാണ്