അധ്യാപകന്റെ പെരുമാറ്റത്തെ “മനുഷ്യത്വരഹിതം” എന്നല്ലാതെ മറ്റൊന്നും വിളിക്കാനില്ല ; ഡെന്റൽ വിദ്യാർഥിയുടെ ആത്മഹത്യയിൽ ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയുടെ നിർണ്ണായക നിരീക്ഷണം!

കണ്ണൂർ : അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദങ്ങൾ ഇന്നും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ സംഭവത്തിൽ ഒന്നാം പ്രതി ഡോ. എം.കൊടണ്ഡ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിക്കൊണ്ടുള്ള ഉത്തരവ് വന്നിരിക്കുകയാണ്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അധ്യാപകന്റെ പെരുമാറ്റത്തെ “മനുഷ്യത്വരഹിതം” എന്നാണ് വിശേഷിപ്പിക്കാൻ കഴിയുന്ന ഒരേയൊരു വാക്കെന്നും, വിദ്യാർഥികളോട് ഇയാൾ എങ്ങനെയാണ് പെരുമാറുന്നതെന്നും ബെഞ്ച് വാക്കാൽ ചോദിച്ചു. ജൂൺ 19ന്