ഇല്ലാത്ത ക്യാഷ് ഉണ്ടാക്കി ചികിത്സക്കായി ആശുപത്രിയിൽ ; ഒടുവിൽ ശസ്ത്രക്രിയയ്ക്കിടെ ദാരുണാന്ത്യം; 9 വയസ്സുകാരന്റെ ജീവനെടുത്തത് ആരുടെ കൈകൾ ?

കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരൻ മരിച്ചു. ബേടകം തലേക്കുന്ന് അഷ്റഫ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ഇയാസ് (9) ആണ് മരിച്ചത്. കുണ്ടം കുഴി ഗവൺമെന്റ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഇയാസ്. ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചികിത്സയ്ക്കായി ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാരുടെ വിശ്വാസത്തെ ചോദ്യം