മാത്യുസ് എം. ജോർജിന് മംഗളം തിരുവനന്തപുരം ബ്യൂറോയുടെ നേതൃത്വത്തിൽ അന്തിമോപചാരം അർപ്പിച്ചു

ചങ്ങനാശേരി: മംഗളം ദിനപത്രത്തിന്റെ കോട്ടയം അസിസ്റ്റന്റ് എഡിറ്ററുമായിരുന്ന മാത്യുസ് എം. ജോർജ് (52) നിര്യാതനായതിനെ തുടർന്ന് മംഗളം തിരുവനന്തപുരം ബ്യൂറോയുടെ നേതൃത്വത്തിൽ ചങ്ങനാശേരിയിലെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. തിരുവനന്തപുരം ബ്യൂറോ ചീഫ് ആർ. ജയചന്ദ്രൻ, യൂണിറ്റ് മാനേജർ സുരേഷ് മേനോൻ, സീനിയർ റിപ്പോർട്ടർമാരായ സുനിൽ ജെ. സണ്ണി അരുൺ പാല എന്നിവർ ചേർന്ന് റീത്ത് സമർപ്പിച്ച് ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി. മാത്യുസ് എം. ജോർജിന്റെ നിര്യാണം മംഗളം കുടുംബത്തിനും മലയാള മാധ്യമരംഗത്തിനും