നെയ്പീദോ: മ്യാൻമാറിന്റെ തീരത്ത് രണ്ട് ബോട്ടുകൾ മുങ്ങി. 500ലധികം പേർ മരിച്ചിരിക്കാമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും റോഹിങ്ക്യൻ അഭയാർഥികളാണ്. യുഎൻ അഭയാർഥി വിഭാഗം (UNHCR), അന്താരാഷ്ട്ര കുടിയേറ്റ സംഘടന (IOM) എന്നിവയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്താണ് സംഭവിച്ചത്? ജൂൺ അവസാനം റാഖൈൻ സംസ്ഥാനത്ത് നിന്നാണ് രണ്ട് ബോട്ടുകളും പുറപ്പെട്ടത്. യാത്രക്കാരിൽ ഭൂരിഭാഗവും റോഹിങ്ക്യരായിരുന്നു. ചിലർ ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിൽ നിന്ന് വന്നവരാണ്. ഒരു ബോട്ടിൽ ഏകദേശം 250 പേരുണ്ടായിരുന്നു. യാത്ര തുടങ്ങി അധികം താമസിയാതെ

